റിയാദിൽ കേടായി നിന്ന വാഹനം പരിശോധിക്കാൻ പുറത്തിറങ്ങിയ മലയാളി കാറിടിച്ച് മരിച്ചു

റിയാദിൽ കേടായി നിന്ന വാഹനം പരിശോധിക്കാൻ പുറത്തിറങ്ങിയ മലയാളി കാറിടിച്ച് മരിച്ചു
Mar 29, 2023 07:37 PM | By Nourin Minara KM

റിയാദ്: വഴിയിൽ കേടായി നിന്ന വാഹനം പരിശോധിക്കാൻ പുറത്തിറങ്ങിയ മലയാളി കാറിടിച്ച് മരിച്ചു. റിയാദ് എക്സിറ്റ് 18ൽ ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് അപകടം. കൊല്ലം പത്തനാപുരം കുന്നിക്കോട് വിളക്കുടി ആവണീശ്വരം സ്വദേശി നിയാസ് മൻസിലിൽ സുലൈമാൻ കുഞ്ഞ് (61) ആണ് മരിച്ചത്.

ട്രാൻസ്പോർട്ടിങ് ജോലി ചെയ്യുന്ന ഇദ്ദേഹം കോൾഡ് സ്റ്റോറേജ് സൗകര്യമുള്ള മിനിട്രക്കാണ് ഓടിച്ചിരുന്നത്. ഇതുമായി സഞ്ചരിക്കുമ്പോൾ എന്തോ തകരാർ സംഭവിച്ച് വാഹനം വഴിയിൽ നിന്നുപോയി. എന്താണ് സംഭവിച്ചതെന്ന് അറിയാൻ പുറത്തിറങ്ങി വാഹനം പരിശോധിക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നീട് പൊലീസെത്തി ശുമൈസി കിങ് സഊദ് ആശുപത്രിയിലേക്ക് മാറ്റി. 30 വർഷമായി റിയാദിൽ പ്രവാസിയായ സുലൈമാൻ കുഞ്ഞ് മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പരേതനായ മൈതീൻ കുഞ്ഞ് ആണ് പിതാവ്.

ഉമ്മ: മുത്തുബീവി. ഭാര്യ: ജമീല ബീവി. മക്കൾ: മക്കൾ: നിയാസ്, നാസില, പരേതനായ നാസ്‍മിദ്. മരുമകന്‍: ഷറഫുദ്ദീന്‍. അബ്‍ദുല്‍ അസീസ് (പരേതന്‍), അബ്‍ദുല്‍ കലാം, സൗദാ ബീവി (പരേത), അബ്‍ദുല്‍ മജീദ്, ഷാഹിദ, നസീമ, നൗഷാദ്, ഫാത്തിഷ. മൃതദേഹം നടപടികൾ പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ട് പോകും.

Malayali died after being hit by a car in Riyad

Next TV

Related Stories
അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

Jun 2, 2023 10:32 PM

അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം

ജൂണ്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെ...

Read More >>
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

Jun 2, 2023 10:05 PM

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ ബാഗ്ലി

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കും -സാമൂഹിക കാര്യ മന്ത്രി മായ് അൽ...

Read More >>
റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

Jun 2, 2023 09:49 PM

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി അന്തരിച്ചു

റിയാദിൽ ഹൃദയാഘാതം മൂലം പ്രവാസി...

Read More >>
Top Stories