അജ്മാൻ: (gcc.truevisionnews.com) കഴിഞ്ഞ ദിവസം മരിച്ച പെരിന്തൽമണ്ണ പീച്ചീരി സ്വദേശി അഫ്നാസിന്റെ (31) മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ 6 വർഷമായി യുഎഇയിൽ പ്രവാസിയായിരുന്നു അഫ്നാസ്.
അജ്മാൻ കൂക്ക് അൽ ഷായ് ഇസ്മായിൽ, യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശ്ശേരി, അജ്മാൻ കെഎംസിസി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണു നിയമനടപടികൾ പൂർത്തിയാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.
Body of Malayali youth found dead in Ajman brought home