---
title: "ക​അ്ബ, കി​സ്‍വ പ്ര​ദ​ർ​ശ​നം; മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ സ​ന്ദ​ർ​ശി​ച്ചു "
english_title: "Kaaba and Kiswa Exhibition Governor of Medina Amir Faisal bin Salman visited"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/117885/kaaba-and-kiswa-exhibition-governor-of-medina-amir-faisal-bin-salman-visited"
published_at: "2023-05-29T11:40:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474428d7eba3_madinakiswaexibition.jpg"
keywords: []
---

# ക​അ്ബ, കി​സ്‍വ പ്ര​ദ​ർ​ശ​നം; മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ സ​ന്ദ​ർ​ശി​ച്ചു 

> **Lead Summary:** **മ​ദീ​ന:** മ​സ്ജി​ദു​ന്ന​ബ​വി​ക്ക് അ​രി​കി​ൽ ന​ട​ക്കു​ന്ന ക​അ്ബ, കി​സ്‍വ പ്ര​ദ​ർ​ശ​നം മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ സ​ന്ദ​ർ​ശി​ച്ചു. ക​അ്ബ​യെ​യും അ​തി​ന്റെ മൂ​ടു​പ​ട​മാ​യ ‘കി​സ്‍വ’​യെ​യും കു​റി​ച്ച് മ​ദീ​ന​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​റി​വ് പ​ക​രു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

## Article Content

**മ​ദീ​ന:** മ​സ്ജി​ദു​ന്ന​ബ​വി​ക്ക് അ​രി​കി​ൽ ന​ട​ക്കു​ന്ന ക​അ്ബ, കി​സ്‍വ പ്ര​ദ​ർ​ശ​നം മ​ദീ​ന ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ സ​ൽ​മാ​ൻ സ​ന്ദ​ർ​ശി​ച്ചു. ക​അ്ബ​യെ​യും അ​തി​ന്റെ മൂ​ടു​പ​ട​മാ​യ ‘കി​സ്‍വ’​യെ​യും കു​റി​ച്ച് മ​ദീ​ന​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​റി​വ് പ​ക​രു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കി​സ്‍വ നെ​യ്തെ​ടു​ക്കു​ന്ന പ്ര​ക്രി​യ, ക​അ്ബ ക​ഴു​കാ​നും സു​ഗ​ന്ധം പ​ര​ത്താ​നും ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം കേ​ട്ടു. 30 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ക​അ്ബ​യു​ടെ​യും കി​സ്‍വ​യു​ടെ​യും ചി​ല ഭാ​ഗ​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. ക​അ്ബ, ഹ​ജ​റു​ൽ അ​സ്‍വ​ദ്, ക​അ്ബ​യു​ടെ ക​വാ​ട​ത്തി​ന്റെ പൂ​ട്ട് എ​ന്നി​വ​യു​ടെ അ​പൂ​ർ​വ ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/117885/kaaba-and-kiswa-exhibition-governor-of-medina-amir-faisal-bin-salman-visited)