മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ റോ​ഡു​ക​ളി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ര​ണ്ടാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി

മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ റോ​ഡു​ക​ളി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ര​ണ്ടാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി
May 29, 2023 12:15 PM | By Nourin Minara KM

മ​സ്ക​ത്ത്​: (gcc.truevisionnews.com)മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ റോ​ഡു​ക​ളി​ൽ പ​ര​മ്പ​രാ​ഗ​ത ലൈ​റ്റു​ക​ൾ മാ​റ്റി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും ഊ​ർ​ജ്ജ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തു​മാ​യ പ​രി​സ്ഥി​തി സൗ​ഹൃ​ദ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ര​ണ്ടാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി. 17,000 ലൈ​റ്റി​ങ്​ യൂ​നി​റ്റു​ക​ളാ​ണ്​ സ്ഥാ​പി​ച്ച​ത്.

അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ലൈ​റ്റി​ങ്​ ആ​ൻ​ഡ് ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ലെ എ​ൻ​ജി​നീ​യ​ർ ഫൈ​സ​ൽ ബി​ൻ അ​മി​ൻ അ​ൽ സെ​ദ്‌​ജ​ലി പ​റ​ഞ്ഞു. പ​ര​മ്പ​രാ​ഗ​ത സോ​ഡി​യം വേ​പ്പ​ർ ലാ​മ്പു​ക​ൾ​ക്ക് പ​ക​രം എ​ൽ.​ഇ.​ഡി വി​ള​ക്കു​ക​ളാ​ണ്​ ഘ​ടി​പ്പി​ക്കു​ന്ന​ത്. 2018ൽ ​ആ​ണ്​ ആ​രം​ഭി​ച്ച പ​ദ്ധ​തി മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ എ​ല്ലാ റോ​ഡു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ട്.

ആ​ദ്യ ഘ​ട്ടം 2020ൽ ​പൂ​ർ​ത്തി​യാ​യി. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് റോ​ഡ്, ഖു​റ​യാ​ത്ത്-​ഫി​ൻ​സ് റോ​ഡ്, ദാ​ർ​സൈ​ത്ത്​ പാ​ലം, അ​ൽ ഖു​റം റോ​ഡ്, ന​വം​ബ​ർ 18 റോ​ഡ്, ഗ്രാ​ൻ​ഡ് മോ​സ്‌​ക് റോ​ഡ് എ​ന്നി​ങ്ങ​നെ പാ​ത​ക​ളി​ലാ​യി 7,400 വി​ള​ക്കു​ക​ളാ​ണ്​​ മാ​റ്റി സ്ഥാ​പി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ലെ 17,000 യൂ​നി​റ്റ്​ ലൈ​റ്റു​ക​ൾ സീ​ബ്, ബൗ​ഷ​ർ, മ​ത്ര, അ​മീ​റാ​ത്ത്, മ​സ്‌​ക​ത്ത് എ​ന്നീ വി​ലാ​യ​ത്തു​ക​ളു​ടെ റോ​ഡു​ക​ൾ, സു​ൽ​ത്താ​ൻ ഖാ​ബൂ​സ് റോ​ഡി​ലെ അ​ൽ ഖു​റം-​അ​ൽ അ​ത്തൈ​ബ വി​ഭാ​ഗം, മ​ത്ര​യി​ലെ ചി​ല പാ​ല​ങ്ങ​ൾ, സ​ർ​വി​സ് റോ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സ്ഥാ​പി​ച്ച​ത്.

മൂ​ന്നാം ഘ​ട്ട​ത്തി​ൽ 30,000 ലൈ​റ്റി​ങ്​ യൂ​നി​റ്റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇ​തേ​കു​റി​ച്ച്​ പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്​ അ​ധി​കൃ​ത​ർ. മൂ​ന്നാം ഘ​ട്ട​ത്തി​നു​ള്ള ടെ​ൻ​ഡ​ർ വി​ളി​ക​ളും മ​റ്റും പു​രോ​ഗ​മി​ച്ച്​ കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഗ​വ​ർ​ണ​റേ​റ്റി​ൽ ഇ​തു​വ​രെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വി​ള​ക്കു​ക​ൾ മാ​റ്റി​സ്ഥാ​പി​ച്ചു. 2026ൽ ​പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. പു​തി​യ ലൈ​റ്റി​ങ്​ സം​വി​ധാ​നം വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ന്റെ 70 ശ​ത​മാ​നം കു​റ​ക്കു​ക​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ​യും കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലി​ന്റെ​യും ചെ​ല​വ് കു​റ​ക്കു​ക​യും ചെ​യ്തു​വെ​ന്ന് അ​ൽ സെ​ദ്‌​ജ​ലി പ​റ​ഞ്ഞു.

മ​സ്‌​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ലൈ​റ്റി​ങ്​ ആ​ൻ​ഡ് ട്രാ​ഫി​ക് സി​ഗ്‌​ന​ൽ ക​ൺ​ട്രോ​ൾ സെ​ന്റ​ർ കൂ​ടു​ത​ൽ ട്രാ​ഫി​ക് സി​ഗ്​​ന​ലു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കും. ഗ​വ​ർ​ണ​റേ​റ്റി​ലെ 98 ട്രാ​ഫി​ക് സി​ഗ്‌​ന​ലു​ക​ൾ​ക്കും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തും ലൈ​റ്റു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തും റോ​ഡ് ലൈ​റ്റി​ങ്​ പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും കേ​ന്ദ്ര​മാ​ണ്. റോ​ഡ് ലൈ​റ്റു​ക​ളു​ടെ ഊ​ർ​ജ ഉ​പ​ഭോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ളും റി​പ്പോ​ർ​ട്ടു​ക​ളും സെ​ന്‍റ​ർ ത​യാ​റാ​ക്കു​ന്നു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Environment friendly lighting on roads in Muscat Governorate Completed the second phase of setting up

Next TV

Related Stories
യുഎഇയിൽ താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

Jul 13, 2025 11:51 AM

യുഎഇയിൽ താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം....

Read More >>
അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

Jul 11, 2025 11:32 PM

അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

അബുദാബിയില്‍ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം...

Read More >>
കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

Jul 11, 2025 03:16 PM

കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

ഉഷ്ണതരംഗം, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി...

Read More >>
ഇതെന്തൊരു പ്രതിഭാസം; ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ പറയുന്നതിങ്ങനെ

Jul 10, 2025 08:42 AM

ഇതെന്തൊരു പ്രതിഭാസം; ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ പറയുന്നതിങ്ങനെ

ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ...

Read More >>
Top Stories










News Roundup






//Truevisionall