താമസ സ്ഥലത്ത് വന്‍ മയക്കുമരുന്ന് ശേഖരം; പ്രവാസി യുവാവ് അറസ്റ്റിൽ

താമസ സ്ഥലത്ത് വന്‍ മയക്കുമരുന്ന് ശേഖരം; പ്രവാസി യുവാവ് അറസ്റ്റിൽ
Jun 2, 2023 04:59 PM | By Vyshnavy Rajan

ദോഹ : (gccnews.in) ഖത്തറില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി അറസ്റ്റിലായി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്‍ഡിലാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്.

പിടിയിലായ വ്യക്തി ആഫ്രിക്കക്കാരനാണെന്നാണ് റിപ്പോര്‍ട്ട്. പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും മറ്റ് വിഭാഗങ്ങളില്‍ നിന്നും ആവശ്യമായ അനുമതി സമ്പാദിച്ച ശേഷമാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് അധികൃതര്‍ ഇയാളുടെ താമസ സ്ഥലത്ത് റെയ്ഡ് നടത്തി പ്രതിയെ അറസ്റ്റ് ചെയ്‍തത്.

വിവിധ തരത്തില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നുകളുടെ വന്‍ശേഖരം ഇവിടെ നിന്ന് പിടിച്ചെടുത്തു. പല വലിപ്പത്തിലുള്ള ക്യാപ്‍സ്യൂളുകള്‍, റോളുകള്‍, കവറുകള്‍ എന്നിങ്ങനെയായിരുന്നു ലഹരി പദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്നത്.

ആകെ 2800 ഗ്രാം മെത്താംഫിറ്റമീനും 1800 ഗ്രാം ഹെറോയിനും 200 ഗ്രാം ഹാഷിഷും കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റങ്ങള്‍ സമ്മതിച്ചു.

ഇയാളെയും പിടിച്ചെടുത്ത സാധനങ്ങളും കൂടി തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് അറിയിച്ചു.

A large stockpile of drugs at the residence; Expatriate youth arrested

Next TV

Related Stories
#kuwaitfire |  ഇന്നലെയാണവർ നാട്ടിൽ നിന്ന് മടങ്ങിയത്, കുവൈത്തിലെത്തി മണിക്കൂറുകൾ മാത്രം, അപ്രതീക്ഷിത ദുരന്തം ഉറക്കത്തിൽ

Jul 20, 2024 10:12 AM

#kuwaitfire | ഇന്നലെയാണവർ നാട്ടിൽ നിന്ന് മടങ്ങിയത്, കുവൈത്തിലെത്തി മണിക്കൂറുകൾ മാത്രം, അപ്രതീക്ഷിത ദുരന്തം ഉറക്കത്തിൽ

ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം...

Read More >>
#kuwaitfire |  കുവൈത്തിലെ അബ്ബാസിയയിൽ അപാര്‍ട്‌മെൻ്റിൽ തീപിടിത്തം: നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

Jul 20, 2024 06:28 AM

#kuwaitfire | കുവൈത്തിലെ അബ്ബാസിയയിൽ അപാര്‍ട്‌മെൻ്റിൽ തീപിടിത്തം: നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ്...

Read More >>
#goldsmuggle | ഖത്തറിൽ നിന്നും സ്വർണം കടത്താൻ ശ്രമിച്ച എട്ടുപേർ അറസ്റ്റിൽ

Jul 19, 2024 11:25 PM

#goldsmuggle | ഖത്തറിൽ നിന്നും സ്വർണം കടത്താൻ ശ്രമിച്ച എട്ടുപേർ അറസ്റ്റിൽ

പ്രതികളിൽ നിന്നും സ്വർണ്ണത്തിന് പുറമേ പണവും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളും പിടിച്ചെടുത്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയ...

Read More >>
#cyanWaterpark | സന്ദർശകരുടെ മനം കവർന്ന് ജിദ്ദ സിയാൻ വാട്ടർപാർക്ക്

Jul 19, 2024 09:56 PM

#cyanWaterpark | സന്ദർശകരുടെ മനം കവർന്ന് ജിദ്ദ സിയാൻ വാട്ടർപാർക്ക്

ജിദ്ദ സീസണിന്‍റെ ഭാഗമായി എല്ലാ പ്രായക്കാരുടെയും ഇഷ്ടങ്ങൾക്കും അനുയോജ്യമായ വിവിധ പരിപാടികളും...

Read More >>
#fireforce | ചുട്ടുപൊള്ളി കുവൈത്ത്; ജാഗ്രത മുന്നറിയിപ്പുമായി അഗ്നിശമന സേന

Jul 19, 2024 09:46 PM

#fireforce | ചുട്ടുപൊള്ളി കുവൈത്ത്; ജാഗ്രത മുന്നറിയിപ്പുമായി അഗ്നിശമന സേന

വാഹനങ്ങളുടെ എൻജിൻ ഓയിൽ കൃത്യസമയത്ത് മാറ്റുക, വാഹനങ്ങളിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കാതിരിക്കുക, ഉച്ച സമയങ്ങളിൽ വാഹന ഉപയോഗം കുറയ്ക്കുക...

Read More >>
#tourismindustry | 80 പുതിയ പരിപാടികൾ; ടൂറിസം രംഗത്ത് പുത്തൻ നേട്ടത്തിന് ഖത്തർ

Jul 19, 2024 09:41 PM

#tourismindustry | 80 പുതിയ പരിപാടികൾ; ടൂറിസം രംഗത്ത് പുത്തൻ നേട്ടത്തിന് ഖത്തർ

ഇത് രാജ്യത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ 11.3% ആണ്. 2030 ഓടെ ഈ മേഖലയുടെ സംഭാവന 12% വരെ ഉയർത്താനും പ്രതിവർഷം 6 ദശലക്ഷം സന്ദർശകരെ ആകർഷിക്കാനുമുള്ള...

Read More >>
Top Stories

News Roundup