മലയാളി നഴ്സിന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 45 കോടിയോളം രൂപ സമ്മാനം

മലയാളി നഴ്സിന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 45 കോടിയോളം രൂപ  സമ്മാനം
Jun 4, 2023 01:09 PM | By Susmitha Surendran

അബുദാബി: മലയാളി നഴ്സിന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 45 കോടിയോളം രൂപ (20 ദശലക്ഷം ദിർഹം) സമ്മാനം. അബുദാബിയിൽ ജോലി ചെയ്യുന്ന ലൗലി മോൾ അച്ചാമ്മയാണ് ഇന്നലെ നടന്ന നറുക്കെടുപ്പിലെ ഭാഗ്യവതി.

കഴിഞ്ഞ 21 വർഷമായി അബുദാബിയിൽ കുടുംബസമേതം താമസിക്കുന്ന ലൗലിയുടെ ഭർത്താവ് മക്കളെ ഉപരിപഠനത്തിന് ചേർക്കാനായി നാട്ടിലാണുള്ളത്.

അദ്ദേഹം എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് ലൗലി പറഞ്ഞു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഇൻ സ്റ്റോർ കൗണ്ടറിൽ നിന്ന് യാത്രയ്ക്കിടെയാണ് മിക്കവാറും ടിക്കറ്റെടുത്തിട്ടുള്ളത്. സമ്മാനത്തുക ഭർതൃസഹോദരനുമായി പങ്കിടുമെന്ന് ലൗലി പറഞ്ഞു.

കുറച്ചുഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകും. മക്കളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനമെന്നും അവർ വ്യക്തമാക്കി. ഇതോടനുബന്ധിച്ച് നടന്ന മറ്റു നറുക്കെടുപ്പുകളിൽ നാല് ഇന്ത്യക്കാർക്ക് കൂടി സമ്മാനങ്ങൾ ലഭിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി, നേപ്പാൾ എന്നിവയാണ് മറ്റു വിജയികൾ.

A Malayalee nurse won a prize of Rs 45 crore in the Abu Dhabi Big Ticket draw

Next TV

Related Stories
 #oman | തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

Sep 25, 2023 11:01 PM

#oman | തൊഴിൽ നിയമം ലംഘിച്ച പ്രവാസികൾ അറസ്റ്റിൽ

പരിശോധനയിൽ ഒമാൻ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചവരാണ്...

Read More >>
#abudhabi | ദുബായ് സൗന്ദര്യവല്‍ക്കരണം; റൗണ്ട് എബൗട്ടുകളുടെ നവീകരണം പൂർത്തിയാക്കി

Sep 25, 2023 09:41 PM

#abudhabi | ദുബായ് സൗന്ദര്യവല്‍ക്കരണം; റൗണ്ട് എബൗട്ടുകളുടെ നവീകരണം പൂർത്തിയാക്കി

ദുബായ് മുന്‍സിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം...

Read More >>
#death | ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു

Sep 25, 2023 05:20 PM

#death | ഉംറ തീർത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശി അന്തരിച്ചു

പട്ടണക്കാട് സമീർ മൻസിലിൽ താമസിക്കുന്ന ഹസ്സൻ മീരാൻ ആണ്...

Read More >>
#fire | യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം

Sep 25, 2023 04:29 PM

#fire | യുഎഇയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം

പുലര്‍ച്ചെ നാല് മണി കഴിഞ്ഞാണ് തീപിടത്തമുണ്ടായത്....

Read More >>
#kuwaitcity | അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം;  അഞ്ച് പ്രവാസികൾ അറസ്റ്റിൽ

Sep 25, 2023 12:35 PM

#kuwaitcity | അ​ന​ധി​കൃ​ത മ​ദ്യ​നി​ര്‍മാ​ണം; അഞ്ച് പ്രവാസികൾ അറസ്റ്റിൽ

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ര്‍ പൊ​ലീ​സ്...

Read More >>
#arrest | മുപ്പത് കിലോയിലേറെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികൾ പിടിയില്‍

Sep 24, 2023 09:57 PM

#arrest | മുപ്പത് കിലോയിലേറെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് പ്രവാസികൾ പിടിയില്‍

മുപ്പത് കിലോയിലധികം ക്രിസ്റ്റൽ നാർക്കോട്ടിക്‌സും മോർഫിനും കടത്തിയതിനാണു അഞ്ച് പേർ പിടിയിലായത്....

Read More >>
Top Stories