റിയാദ്: മിഡിലീസ്റ്റിലെ(middle east) ഏറ്റവും വലിയ കാര്‍ പ്രദര്‍ശനം( car exhibition) റിയാദില്‍(Riyadh) ആരംഭിച്ചു. റിയാദ് സീസണ്‍ പരിപാടികളുടെ ഭാഗമാണ് പരിപാടി. ലോകമെമ്പാടുമുള്ള ഏറ്റവും ചെലവേറിയതും അപൂര്‍വവുമായ കാറുകള്‍ പ്രദര്‍ശനത്തിലുണ്ട്.
ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ രേഖപ്പെടുത്തിയ റിയാദ് സീസണിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച ഫോര്‍മുല വണ്‍ കാറിന്റെ ഏറ്റവും വലിയ മോഡലും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏകദേശം അഞ്ച് ലക്ഷം ലെഗോ ക്യൂബുകള്‍ ഉപയോഗിച്ചാണ് ഫോര്‍മുല വണ്‍ കാര്‍ മോഡലിന്റെ നിര്‍മിച്ചിരിക്കുന്നത്. ലെഗോയില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് വിദഗ്ധരും സ്‌പെഷ്യലിസ്റ്റുകളും ചേര്‍ന്നാണ് ഇത് കൂട്ടിച്ചേര്‍ക്കുന്ന പ്രക്രിയ നടത്തിയത്. ഏറ്റവും വലിയ ഫോര്‍മുല വണ്‍ കാര്‍ മോഡല്‍ രേഖപ്പെടുത്താനും ഔദ്യോഗികമായി സാക്ഷ്യപ്പെടുത്താനും ഗിന്നസ് ബുക്ക് പ്രതിനിധികളും സന്നിഹിതരായിരുന്നു.
നവംബര്‍ 28 വരെ തുടരുന്ന പ്രദര്‍ശനം ദിറിയയിലെ കിങ് ഖാലിദ് റോഡില്‍ അല്‍റിഹാബ് ഡിസ്ട്രിക്റ്റിലെ 1,40,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഒരുക്കിയിരിക്കുന്നത്. 50 ലധികം ബ്രാന്‍ഡുകളുടെയും 15 കാര്‍ നിര്‍മാതാക്കളുടെയും പങ്കാളിത്തത്തില്‍ ഏകദേശം 600 ലധികം ആഡംബരവും അപൂര്‍വവുമായ കാറുകള്‍ പ്രദര്‍ശനത്തിലുണ്ട്.
The largest car show in the Middle East has begun in Riyadh