ബഹ്​റൈ​ന്റെ മുഖച്ഛായ അടിമുടി മാറും; പദ്ധതികൾ പ്രഖ്യാപിച്ച്​ സർക്കാർ

ബഹ്​റൈ​ന്റെ മുഖച്ഛായ അടിമുടി മാറും; പദ്ധതികൾ പ്രഖ്യാപിച്ച്​ സർക്കാർ
Nov 25, 2021 12:08 PM | By Divya Surendran

മനാമ: ബഹ്​റൈ​ന്റെ മുഖച്ഛായ അടിമുടി മാറ്റുന്ന പദ്ധതികൾ പ്രഖ്യാപിച്ച്​ സർക്കാർ.കോവിഡ് മഹാമാരി സൃഷ്​ടിച്ച പ്രതിസന്ധികളെ തരണംചെയ്​ത്​ അതിവേഗം മുന്നോട്ടുകുതിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്​. രാജ്യത്തി​ന്റെ ഭൂവിസ്​തൃതി 60 ശതമാനം വർധിപ്പിച്ച്​ പുതിയ നഗരങ്ങൾ, വിമാനത്താവളം, മെട്രോ പദ്ധതി, സ്​​േപാർട്​സ്​ സിറ്റി തുടങ്ങിയ വൻ പദ്ധതികളാണ്​ വരും വർഷങ്ങളിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്​.

പുതിയ വികസന പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യ മേഖലയിലും തന്ത്രപ്രധാനമായ മുൻഗണനാ മേഖലകളിലും 30 ബില്യൺ ഡോളർ നിക്ഷേപമാണ്​ നടത്തുന്നത്​. ടെലികോം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ഉൽപാദനം, ആരോഗ്യം എന്നിവയുൾപ്പെടെ 22 സുപ്രധാന മേഖലകളിലാണ്​ നിക്ഷേപത്തിനൊരുങ്ങുന്നത്​. ബഹ്​റൈ​ന്റെ 'സാമ്പത്തിക ദർശനം 2030'പദ്ധതിക്ക്​ ഊര്‍ജ്ജം പകരുന്നതാണ്​ പുതുതായി പ്രഖ്യാപിച്ച പദ്ധതികൾ.

ബഹ്‌റൈനിലെ ഏറ്റവും പ്രധാന മൂലധന നിക്ഷേപ പദ്ധതികളിൽ ഒന്നാണ്​ ധനകാര്യ, ദേശീയ സമ്പദ്​വ്യവസ്​ഥ വകുപ്പ്​ മന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പ്രഖ്യാപിച്ചത്​. ബഹ്‌റൈൻ സമ്പദ്‌വ്യവസ്ഥയുടെ ദീർഘകാല മത്സരക്ഷമത വർധിപ്പിക്കാനും കോവിഡ്​ മഹാമാരിക്കുശേഷമുള്ള വളർച്ച ത്വരിതപ്പെടുത്താനും ആവിഷ്​കരിച്ച സാമ്പത്തിക ഉത്തേജക പദ്ധതിക്കും ഇത്​​ കരുത്തുപകരും. കോവിഡ്​ പ്രത്യാഘാതത്തിൽനിന്ന്​ കരകയറി വരുന്ന രാജ്യം ശോഭനമായ ഭാവിയിലേക്കാണ്​ ഉറ്റുനോക്കുന്നതെന്ന്​ മന്ത്രി പറഞ്ഞു.

പുതിയ നിക്ഷേപങ്ങൾ യുവജനങ്ങൾക്ക്​ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങളും ജീവിതസാഹചര്യങ്ങളും ഒരുക്കും. മികച്ച ആരോഗ്യപരിചരണം, ഭവനങ്ങൾ, ജോലി സാധ്യതകൾ എന്നിവയും ഇത്​ പ്രദാനം ചെയ്യുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. പു​തി​യ അ​ഞ്ചു​ ന​ഗ​ര​ങ്ങ​ൾബ​ഹ്‌​റൈ​െൻറ മൊ​ത്തം ഭൂ​വി​സ്​​തൃ​തി 60 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച്​ അ​ഞ്ച്​ ദ്വീ​പ്​ ന​ഗ​ര​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. 183 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്​​തൃ​തി​യി​ലു​ള്ള ഫാ​ഷ്​​ത്​ അ​ൽ ജാ​രിം എ​ന്ന ഏ​റ്റ​വും വ​ലി​യ ന​ഗ​ര​ത്തി​ൽ റ​സി​ഡ​ൻ​ഷ്യ​ൽ, ലോ​ജി​സ്​​റ്റി​ക്​​സ്, ടൂ​റി​സം ഹ​ബു​ക​ളും പു​തി​യ വി​മാ​ന​ത്താ​വ​ള​വു​മു​ണ്ടാ​കും.

25 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ നാ​ലു​വ​രി​യി​ൽ പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന കി​ങ്​ ഹ​മ​ദ് കോ​സ്‌​വേ, സൗ​ദി അ​റേ​ബ്യ​യു​മാ​യും മ​റ്റു​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വ്യാ​പാ​ര​വും സ​ഞ്ചാ​ര​വും സു​ഗ​മ​മാ​ക്കും. രാ​ഷ്​​ട്രീ​യ, ത​ന്ത്ര​പ​ര, സാ​മ്പ​ത്തി​ക, സാം​സ്​​കാ​രി​ക ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. ബ​ഹ്​​റൈ​ൻ മെ​ട്രോ നി​ർ​മാ​ണ​ത്തി​നൊ​രു​ങ്ങു​ന്ന പു​തി​യ മെ​ട്രോ പ​ദ്ധ​തി ജ​ന​ങ്ങ​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നൊ​പ്പം കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം പൂ​ജ്യ​ത്തി​ലെ​ത്തി​ക്കാ​നു​ള്ള രാ​ജ്യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്യും.

109 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള മെ​ട്രോ ശൃം​ഖ​ല രാ​ജ്യ​ത്തെ എ​ല്ലാ പ്ര​ധാ​ന ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കും. 20 സ്​​റ്റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ആ​ദ്യ​ഘ​ട്ടം ബ​ഹ്‌​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് മ​നാ​മ​യെ​യും ഡി​പ്ലോ​മാ​റ്റി​ക് ഏ​രി​യ​യെ​യും ബ​ന്ധി​പ്പി​ച്ച്​ സീ​ഫ്​ വ​രെ നീ​ളു​ന്ന​താ​ണ്.

ടെ​ക്​​നോ​ള​ജി ക​ര​യി​ലൂ​ടെ​യും ക​ട​ലി​ലൂ​ടെ​യു​മു​ള്ള ഫൈ​ബ​ർ ഒ​പ്​​റ്റി​ക്​​സ്​ ശൃം​ഖ​ല വ​ഴി ടെ​ക്​​നോ​ള​ജി രം​ഗ​ത്തും വ​ൻ​തോ​തി​ൽ നി​ക്ഷേ​പം ന​ട​ത്തും. നി​ര​വ​ധി പു​തി​യ ഡേ​റ്റ സെൻറ​ർ പ​ദ്ധ​തി​ക​ളി​ലെ നി​ക്ഷേ​പം പു​തു​ത​ല​മു​റ ക്ലൗ​ഡ്​ ക​മ്പ്യൂ​ട്ടി​ങ്​ സേ​വ​ന​ങ്ങ​ൾ​ക്ക്​ ക​രു​ത്തു​പ​ക​രും. സ്​​പോ​ർ​ട്​​സ്​ സി​റ്റിബ​ഹ്​​റൈ​നി​ലെ ഏ​റ്റ​വും വ​ലി​യ സ്​​പോ​ർ​ട്​​സ്​ സ്​​റ്റേ​ഡി​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ സ്​​പോ​ർ​ട്​​സ്​ സി​റ്റി പ​ദ്ധ​തി. ഇ​തി​നൊ​പ്പം ഒ​രു വി​വി​ധോ​ദ്ദേ​ശ്യ ഇ​ൻ​ഡോ​ർ സ്​​പോ​ർ​ട്​​സ്​ കേ​ന്ദ്ര​വും ഉ​ണ്ടാ​കും. വി​നോ​ദം, പ​രി​പാ​ടി​ക​ൾ, സ്​​പോ​ർ​ട്​​സ്​ എ​ന്നി​വ​യു​ടെ കേ​ന്ദ്ര​മാ​യി ബ​ഹ്​​റൈ​നെ മാ​റ്റു​ക​യാ​ണ്​ ല​ക്ഷ്യം.

ഇ​തി​നൊ​പ്പം, സ​ഖീ​റി​ൽ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​ർ മി​ഡി​ലീ​സ്​​റ്റി​ലെ ഏ​റ്റ​വും വ​ലി​യ കോ​ൺ​ഫ​റ​ൻ​സ്​ സി​റ്റി ആ​യി​രി​ക്കും. ബ​ഹ്​​റൈ​െൻറ ദ​ക്ഷി​ണ പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ത്ത്​ വ​രു​ന്ന 'ടൂ​റി​സ്​​റ്റ്​ സി​റ്റി'​യി​ൽ നി​ര​വ​ധി റി​സോ​ർ​ട്ടു​ക​ളാ​ണ്​ വി​ഭാ​വ​നം ചെ​യ്​​തി​രി​ക്കു​ന്ന​ത്. ബ​ഹ്​​റൈ​നെ ആ​ഗോ​ള സ​ന്ദ​ർ​ശ​ക കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യാ​ണ്​ ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്നത്.

Bahrain's complexion will change drastically; Government announces plans

Next TV

Related Stories
വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം 18ന്

Dec 7, 2021 04:46 PM

വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം 18ന്

വെബ്സൈറ്റ് വഴിയോ ദുബായ് ഡ്രൈവ് ആപ്പ് വഴിയോ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ റജിസ്ട്രേഷൻ...

Read More >>
അബുദാബി റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ

Dec 7, 2021 11:11 AM

അബുദാബി റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ

നവീന ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെ മറ്റു വാഹനങ്ങളുടെ സാന്നിധ്യം സ്വയം മനസ്സിലാക്കി...

Read More >>
ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ട് : സൗദി

Dec 2, 2021 12:00 PM

ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ട് : സൗദി

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ടെന്നും വ്യക്തികളെയും സമൂഹത്തെയും സംരക്ഷിക്കാൻ...

Read More >>
യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കൾക്കു വിദ്യാഭ്യാസ സഹായ പദ്ധതി

Dec 2, 2021 11:30 AM

യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കൾക്കു വിദ്യാഭ്യാസ സഹായ പദ്ധതി

യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായ പദ്ധതിയുമായി യുഎഇയിലെ ഓഹരി വിപണന സ്ഥാപനം. കുട്ടികളുടെ...

Read More >>
കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കും

Dec 1, 2021 04:11 PM

കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കും

കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​...

Read More >>
കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്

Dec 1, 2021 03:46 PM

കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്

ആഗോള കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം...

Read More >>
Top Stories