കുവൈത്ത് സിറ്റി: അംഗത്വ ക്ഷേമ പദ്ധതികളുടെ ഭാഗമായി കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ഹിറ പലിശരഹിത വായ്പ പദ്ധതി ഉദ്ഘാടനം ചെയ്തു.സമ്പാദ്യശീലരായ അംഗങ്ങളിൽനിന്ന് മാസാന്ത തവണയായി സ്വീകരിക്കുന്ന തുക ഉപയോഗപ്പെടുത്തിയാണ് പലിശരഹിത വായ്പ സഹായ പദ്ധതി ആരംഭിച്ചത്.
അംഗങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം. മുഹമ്മദ് കുണ്ടുതോടിന്റെ അപേക്ഷ സ്വീകരിച്ച് ഹിറ ചെയർമാൻ അബ്ദുല്ല മാവിലായി ഉദ്ഘാടനം നിർവഹിച്ചു. കുവൈത്ത് കെ.എം.സി.സി ഓഫിസിൽ സംഘടിപ്പിച്ച മണ്ഡലം പ്രവർത്തക സമിതി യോഗം സംസ്ഥാന ട്രഷറർ എം.ആർ. നാസർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻറ് അബ്ദുല്ല മാവിലായി അധ്യക്ഷത വഹിച്ചു. റഷീദ് പയന്തോങ്ങ്, ഹിറ സേവിങ് സ്കീം ജനറൽ കൺവീനർ സലിം ഹാജി പാലോത്തിൽ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് സാജിദ് കുയ്തേരി, സി.വി. അബ്ദുല്ല, നൗഷാദ് തിരുവട്ടേരി, ഹൈദർ നരിപ്പറ്റ, യൂസുഫ് അബ്ദുല്ല എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മണ്ഡലം ജനറൽ സിക്രട്ടറി യൂനുസ് കല്ലാച്ചി സ്വാഗതവും സെക്രട്ടറി സിറാജ് ചെനോളി നന്ദിയും പറഞ്ഞു."
Inauguration of KMCC Nadapuram Constituency Loan Scheme