ദുബൈ: കോടികളുടെ മയക്കുമരുന്നുമായി പ്രതികള്‍ ദുബൈയില്‍(Dubai) പിടിയില്‍. ദുബൈ പൊലീസ് (Dubai police)നടത്തിയ അന്വേഷണത്തില്‍ 91 ലഹരിമരുന്ന് ഇടപാടുകാര്‍ (drug dealers)അറസ്റ്റിലായി. 17.6 കോടി ദിര്‍ഹത്തിന്റെ(357 കോടി ഇന്ത്യന്‍ രൂപ) മയക്കുമരുന്നാണ്(narcotics ) പിടിച്ചെടുത്തത്.
സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ അന്തര്‍ദേശീയ ക്രിമിനല്‍ സംഘങ്ങളുമായി ചേര്‍ന്നാണ് പ്രതികള്‍ രാജ്യത്ത് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നത്. 'ലൊക്കേഷന്‍സ് എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് ദുബൈ പൊലീസ് 1,342 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തത്.
സംശയാസ്പദമായ ഓണ്‍ലൈന്‍ ഇടപാടുകളോ കുറ്റകൃത്യങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ആന്റി സൈബര്‍ ക്രൈം പ്ലാറ്റ്‌ഫോമിന്റെ www.ecrime.ae എന്ന വെബ്‌സൈറ്റ് വഴി അറിയിക്കണമെന്ന് ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി പറഞ്ഞു.
Defendants arrested in Dubai with crores of drugs