യുഎഇ സുവർണ ജൂബിലി ആഘോഷത്തിന് ചതുർവർണ ശോഭയുടെ തിളക്കമേകി നാടും നഗരവും ഒരുക്കം തുടങ്ങി

യുഎഇ സുവർണ ജൂബിലി ആഘോഷത്തിന് ചതുർവർണ ശോഭയുടെ തിളക്കമേകി നാടും നഗരവും ഒരുക്കം തുടങ്ങി
Nov 30, 2021 10:29 AM | By Divya Surendran

അബുദാബി: യുഎഇ സുവർണ ജൂബിലി ആഘോഷത്തിന് ചതുർവർണ ശോഭയുടെ തിളക്കമേകി നാടും നഗരവും ഒരുക്കം തുടങ്ങി. വർണവിളക്കുകൾ തെളിച്ചും നഗര, ഗ്രാമ വ്യത്യാസമില്ലാതെ റോഡിനു ഇരുവശവും പല നിറത്തിലുള്ള പൂക്കൾ വിരിയിച്ചും പിറന്നാൾ പുടവയണിഞ്ഞിരിക്കുകയാണ് യുഎഇ.

അൽമഖ്ത, മുസഫ, ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, ഷഹാമ പാലങ്ങളിലും ഹൈവേകളിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ റോഡുകളിലും കെട്ടിടങ്ങളിലുമെല്ലാം വർണദീപങ്ങൾ മിഴിതുറന്നു. വിവിധ രൂപങ്ങളിൽ ഒരുക്കിയ അലങ്കാര ദീപങ്ങൾ 50 ദിവസം നിലനിർത്തുമെന്ന് നഗരസഭ അറിയിച്ചു. സുവർണജൂബിലി ആഘോഷങ്ങളിലെ ദീപങ്ങളിൽ കൂടുതലും സ്വർണവർണമണിഞ്ഞു. രാജ്യത്തിന്റെ സന്തോഷവും ശക്തിയുമാണ് നിറങ്ങളിൽ തിളങ്ങുന്നതെന്ന് അധികൃതർ പറഞ്ഞു.

വ്യത്യസ്ത നിറത്തിൽ പൂക്കളുമായി ആയിരക്കണക്കിനു ചെടികളും നഗരത്തിൽ നട്ടുപിടിപ്പിച്ചു. പ്രധാന റോഡുകളുടെ ഇരുവശവും മധ്യത്തിലും പാർക്കിലുമാണ് വർണവസന്തം. ദേശീയ, സ്മാരക ദിനങ്ങളോടനുബന്ധിച്ച് ഡിസംബർ ഒന്നു മുതൽ 3 വരെ അവധിയാണ്. വാരാന്ത്യദിനങ്ങൾ ചേർത്ത് സർക്കാർ ജീവനക്കാർക്ക് നാലും സ്വകാര്യമേഖലയിൽ മൂന്നും ദിവസം അവധിയുള്ളതിനാൽ വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്.

തിരക്കു മുന്നിൽ കണ്ട് പാർക്ക്, ബീച്ച് തുടങ്ങി പൊതു സ്ഥലങ്ങളിൽ ശുചീകരണം ഊർജിതമാക്കി. ഇതേസമയം ദേശീയ ദിന പരിപാടികളിൽ മാസ്ക് ധരിച്ചും 1.5 മീറ്റർ അകലം പാലിച്ചും മാത്രമേ പങ്കെടുക്കാവൂ എന്ന് അധികൃതർ ഓർമിപ്പിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങൾ ഒന്നിച്ചിരിക്കുന്നതിനു തടസ്സമില്ല. പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിന് 96 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാണ്. അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസും കാണിക്കണം.


Country and city begin preparations for UAE Golden Jubilee Celebration

Next TV

Related Stories
അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

Jan 28, 2022 04:25 PM

അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

അത്ഭുതകരം ഈ അതിജീവനം... മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്. കോവിഡ് മൂലമുണ്ടായ ഗുരുതര അണുബാധയെ തുടർന്ന് 6 മാസം തീവ്രപരിചരണ...

Read More >>
സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

Jan 28, 2022 03:50 PM

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌...

Read More >>
അബുദാബിയിൽ കുട്ടികൾക്കായി  പ്രത്യേക വാക്സീൻ കേന്ദ്രം

Jan 28, 2022 03:43 PM

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ കേന്ദ്രം

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ...

Read More >>
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
Top Stories