---
title: "മൊറോക്കോ സർവീസ് നിർത്തി ഇത്തിഹാദ് എയർവേയ്സ് "
english_title: "Etihad Airways suspends Morocco service"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13659/etihad-airways-suspends-morocco-service"
published_at: "2021-11-30T16:45:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a607ec8ff17_vimanam.jpg"
keywords: []
---

# മൊറോക്കോ സർവീസ് നിർത്തി ഇത്തിഹാദ് എയർവേയ്സ് 

> **Lead Summary:** **അബുദാബി: **കോവിഡ് വകഭേദമായ ഒമിക്രോൺ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇത്തിഹാദ് എയർവേയ്സ് മൊറോക്കോയിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് ഇന്നു മുതൽ നിർത്തുന്നു. മൊറോക്കോ സർക്കാരിന്റെ നിർദേശങ്ങളെ തുടർന്നാണ് നടപടി.

## Article Content

**അബുദാബി: **കോവിഡ് വകഭേദമായ ഒമിക്രോൺ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇത്തിഹാദ് എയർവേയ്സ് മൊറോക്കോയിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് ഇന്നു മുതൽ നിർത്തുന്നു. മൊറോക്കോ സർക്കാരിന്റെ നിർദേശങ്ങളെ തുടർന്നാണ് നടപടി.

യാത്രക്കാർക്ക് ഇത്തിഹാദുമായി ബന്ധപ്പെട്ട് യാത്ര പുനക്രമീകരിക്കാം. വിവരങ്ങൾക്ക് onetihad.com/destinationguide വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ +971 600 555 666 (യുഎഇ) നമ്പറിലോ ബന്ധപ്പെടണം. ട്രാവൽ ഏജന്റ് വഴി ടിക്കറ്റ് എടുത്തവർ ഏജൻസിയെ സമീപിക്കണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13659/etihad-airways-suspends-morocco-service)