ഒമിക്രോൺ: വിമാനത്താവളത്തിൽ അതീവ ജാഗ്രത

ഒമിക്രോൺ: വിമാനത്താവളത്തിൽ അതീവ ജാഗ്രത
Dec 1, 2021 12:21 PM | By Divya Surendran

കു​വൈ​ത്ത്​ സി​റ്റി: ഒ​മി​ക്രോ​ൺ വൈ​റ​സ്​ വ​ക​ഭേ​ദം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ൻ​ക​മി​ങ്​ യാ​ത്ര​ക്കാ​രി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.വൈ​റ​സ്​ ​കു​വൈ​ത്തി​ൽ എ​ത്താ​തി​രി​ക്കാ​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര താ​പ​നി​ല പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സം​ശ​യ​മു​ള്ള​വ​ർ​ക്ക്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ന്നെ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വ്​ ആ​യ​വ​ർ​ക്കും അം​ഗീ​കൃ​ത വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും മാ​ത്ര​മാ​ണ്​ നേ​ര​ത്തെ ത​ന്നെ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി വ​രു​ന്ന​ത്.ക്വാ​റ​ൻ​റീ​ൻ വ്യ​വ​സ്ഥ​ക​ളി​ൽ ത​ൽ​ക്കാ​ലം മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല.

ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ആ​വ​ശ്യ​മെ​ങ്കി​ൽ ക​ട​ക്കും. പു​തി​യ വൈ​റ​സ്​ വ​ക​ഭേ​ദം ക​ണ്ടെ​ത്താ​ൻ പി.​സി.​ആ​ർ പ​രി​ശോ​ധ​ന പ​ര്യാ​പ്​​ത​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നാ​ട്ടി​ൽ​നി​ന്നും ഇ​വി​ടെ എ​ത്തി​യ ശേ​ഷം ന​ട​ത്തു​ന്ന​തു​മാ​യ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച്​ ത​ൽ​ക്കാ​ലം നി​ല​വി​ലെ ക്വാ​റ​ൻ​റീ​ൻ വ്യ​വ​സ്ഥ തു​ട​രു​ന്ന​ത്.

വൈ​റ​സ്​ വ്യാ​പി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​ത്​ മാ​റ്റും.ഒ​മ്പ​ത്​ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വി​മാ​ന സ​ർ​വി​സ്​ വി​ല​ക്കി​യി​ട്ടു​ണ്ട്. ക​ര, ക​ട​ൽ അ​തി​ർ​ത്തി​ക​ളി​ലും പ്ര​വേ​ശ​നം ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​ണ്. ഇ​തു​വ​രെ രാ​ജ്യ​ത്ത്​ ഒ​മി​ക്രോ​ൺ എ​ത്തി​യി​ട്ടി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ദ​ക്ഷി​ണാ​ഫ്രി​ക്ക, ന​മീ​ബി​യ, ബൊ​ട്​​സ്വാ​ന, സിം​ബാ​ബ്​​വെ, മൊ​സാം​ബീ​ക്, ലെ​സോ​തോ, എ​സ്​​വ​ത​നി, സാം​ബി​യ, മ​ലാ​വി എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ്​ വ്യോ​മ​യാ​ന വ​കു​പ്പ്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

Omicron: Extreme caution at the airport

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories