ദുബായ്:(gccnews.in)സത്വയിലെ തിരക്കേറിയ തെരുവില്‍ സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിലെ ഫ്ളാറ്റിന് തീ പിടിച്ചു. ആർക്കും പരുക്കില്ലെന്നാണ് പ്രാഥമിക വിവരം.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ശേഷമായിരുന്നു അഗ്നിബാധ. എയർ കണ്ടീഷണറിൽ നിന്ന് പുക ഉയരുകയും പിന്നീട് തീ ആളിക്കത്തുകയുമായിരുന്നു.
ഫ്ലാറ്റ് പൂർണമായും കത്തിനശിച്ചു. സംഭവ സമയം താമസക്കാർ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഫിലിപ്പീൻസ് സ്വദേശികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന സ്ഥലമാണ് സത്വ.
#high #rise #building #dubai #caught #fire