#Court | ലൈസൻസ് നേടാതെ ഓഫർ പ്രഖ്യാപിച്ച് ഉപയോക്താക്കളെ കബളിപ്പിച്ച കേസ്; പിഴ ചുമത്തി കോടതി

#Court | ലൈസൻസ് നേടാതെ ഓഫർ പ്രഖ്യാപിച്ച് ഉപയോക്താക്കളെ കബളിപ്പിച്ച കേസ്; പിഴ ചുമത്തി കോടതി
Sep 24, 2023 06:19 PM | By Vyshnavy Rajan

ഖമീസ് മുശൈത്ത്‌ : (gccnews.in ) വാണിജ്യ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടാതെ ഓഫർ പ്രഖ്യാപിച്ച് ഉപയോക്താക്കളെ കബളിപ്പിച്ച കേസിൽ സൗദിയിലെ ഖമീസ് മുശൈത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന് അസീർ അപ്പീൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

സ്ഥാപനം അഞ്ചു ദിവസത്തേക്ക് അടപ്പിക്കാനും വിധിയുണ്ട്. സൗദി പൗരൻ മുഹമ്മദ് മർദി സുവയാൻ അൽഖുറശിയുടെ ഉടമസ്ഥതയിലുള്ള മുഹമ്മദ് അൽഖുറശി ഊദ്, പെർഫ്യൂംസ് സ്ഥാപനത്തിനെതിരായ കേസ് അന്വേഷണം പൂർത്തിയാക്കി വാണിജ്യ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷൻ വഴി കോടതിക്ക് സമർപ്പിക്കുകയായിരുന്നു.

സ്ഥാപനത്തിന്റെയും ഉടമയുടെയും പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകന്റെ ചെവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.

ഉപയോക്താക്കളെ കബളിപ്പിക്കുന്ന വ്യാജ ഓഫറുകൾക്ക് തടയിടാൻ ലക്ഷ്യമിട്ട് വ്യാപാര സ്ഥാപനങ്ങൾക്ക് ഓഫറുകൾക്ക് ഓൺലൈൻ വഴി ലൈസൻസ് അനുവദിക്കുന്ന സേവനം വാണിജ്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

ഓഫർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വ്യാപാര സ്ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയം പരിശോധന നടത്തുന്നുണ്ട്. ഉപയോക്താക്കളെ കബളിപ്പിക്കുന്ന ഓഫറുകൾ തടയാൻ ശ്രമിച്ച് ഓഫറിനു മുമ്പും ശേഷവുമുള്ള വില മന്ത്രാലയം നിരീക്ഷിക്കുന്നു.

ഓഫർ തട്ടിപ്പുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം അനുസരിച്ച ശിക്ഷാ നടപടികളും സ്വീകരിക്കും. ഓഫർ വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ ഏകീകൃത സെന്ററിൽ ബന്ധപ്പെട്ടോ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ ഉപയോക്താക്കൾ പരാതിപ്പെടണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

#Court #case #cheating #users #announcing #offer #without #obtaining #license #court #imposed #fine

Next TV

Related Stories
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

Jul 14, 2025 05:31 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

ജിദ്ദ-ജിസാൻ ഹൈവേയിലെ അൽലൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിെൻറ മൃതദേഹം നാട്ടിലെത്തിച്ച്...

Read More >>
ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

Jul 14, 2025 11:28 AM

ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി...

Read More >>
ഒമാനിൽ ഇലക്ട്രിക് ഗെയിം കളിച്ചുകൊണ്ടിരിക്കെ കുട്ടിക്ക് പരിക്ക്

Jul 13, 2025 08:56 PM

ഒമാനിൽ ഇലക്ട്രിക് ഗെയിം കളിച്ചുകൊണ്ടിരിക്കെ കുട്ടിക്ക് പരിക്ക്

ഒമാനിൽ ഇലക്ട്രിക് ഗെയിം കളിച്ചുകൊണ്ടിരിക്കെ കുട്ടിക്ക്...

Read More >>
ലൈസൻസില്ലാത്ത താമസകേന്ദ്രങ്ങളിൽ തീർത്ഥാടകരെ പാർപ്പിച്ചു; രണ്ട് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ

Jul 13, 2025 02:42 PM

ലൈസൻസില്ലാത്ത താമസകേന്ദ്രങ്ങളിൽ തീർത്ഥാടകരെ പാർപ്പിച്ചു; രണ്ട് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ

ലൈസൻസില്ലാത്ത താമസകേന്ദ്രങ്ങളിൽ തീർത്ഥാടകരെ പാർപ്പിച്ച രണ്ട് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ...

Read More >>
കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ മരിച്ചു

Jul 13, 2025 01:02 PM

കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ മരിച്ചു

കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ...

Read More >>
അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Jul 13, 2025 11:55 AM

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക്...

Read More >>
Top Stories

News Roundup

//Truevisionall