മസ്കത്ത്: അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
പൊതു ധാർമികതക്ക് വിരുദ്ധമായ പ്രവൃത്തികൾ നടത്തിയെന്ന കുറ്റത്തിന് ഏഷ്യൻ പൗരത്വമുള്ള അഞ്ച് സ്ത്രീകളെയും ഒരു പ്രവാസിയെയും തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്.
അവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
#immoral #work #six #foreigners #arrested #oman