തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി; പ്രവാസിയുടെ വധശിക്ഷ കോടതി ശരിവെച്ചു

തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി; പ്രവാസിയുടെ വധശിക്ഷ കോടതി ശരിവെച്ചു
Dec 8, 2021 08:32 AM | By Vyshnavy Rajan

കുവൈത്ത് സിറ്റി : തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ കുവൈത്ത് അപ്പീല്‍ കോടതി ശരിവെച്ചു. സാമ്പത്തിക തര്‍ക്കങ്ങളുടെ പേരിലാണ് റമദാന്‍ മാസത്തില്‍ പ്രതി തന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയത്. ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ ഒരു വെയര്‍ ഹൌസിനകത്തുവെച്ചാണ് പ്രതിയും കൊല്ലപ്പെട്ടയാളും തമ്മിലുള്ള തര്‍ക്കം തുടങ്ങിയതെന്ന് കേസ് രേഖകള്‍ പറയുന്നു.

പ്രതിയുമായുള്ള തര്‍ക്കത്തിനിടെ സുഹൃത്തിനെ മര്‍ദിക്കുകയും ശക്തിയായി പിടിച്ച് തള്ളുകയുമായിരുന്നു. പെട്ടെന്നുണ്ടായ ആഘാതത്തില്‍ തലയിടിച്ചുവീണ യുവാവ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഇതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന പ്രതി ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്‍തു. ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണയില്‍ മനഃപൂര്‍വമായ നരഹത്യാക്കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ വിധിക്കെതിരെ പ്രതി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീല്‍ തള്ളിയ മേല്‍കോടതിയും വധശിക്ഷ ശരിവെച്ചു.

Friend killed during dispute; The court upheld the death sentence of the expatriate

Next TV

Related Stories
കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്‍തു

Aug 8, 2022 09:35 AM

കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്‍തു

കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ്...

Read More >>
സൗദിയില്‍ നിയമവിരുദ്ധ ഗുളികകളുമായി വിദേശിയെ പിടികൂടി

Aug 8, 2022 07:48 AM

സൗദിയില്‍ നിയമവിരുദ്ധ ഗുളികകളുമായി വിദേശിയെ പിടികൂടി

സൗദിയില്‍ നിയമവിരുദ്ധ ഗുളികകളുമായി വിദേശിയെ...

Read More >>
സൗദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു

Aug 7, 2022 08:13 PM

സൗദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു

സൗദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു...

Read More >>
പക്ഷാഘാതം ബാധിച്ച പ്രവാസി മലയാളിയെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു

Aug 7, 2022 08:51 AM

പക്ഷാഘാതം ബാധിച്ച പ്രവാസി മലയാളിയെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു

പക്ഷാഘാതം ബാധിച്ച പ്രവാസി മലയാളിയെ തുടര്‍ ചികിത്സക്കായി...

Read More >>
നാട്ടില്‍ നിന്നെത്തിച്ച യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ നടപടി

Aug 7, 2022 07:17 AM

നാട്ടില്‍ നിന്നെത്തിച്ച യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ നടപടി

നാട്ടില്‍ നിന്നെത്തിച്ച യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ...

Read More >>
ഒമാനില്‍ വീട്ടില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്

Aug 6, 2022 01:03 PM

ഒമാനില്‍ വീട്ടില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്

ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഒരു വീട്ടില്‍ തീപിടിത്തം....

Read More >>
Top Stories