റിയാദ്: ജിദ്ദക്കും മക്കക്കും ഇടയിൽ പുതിയ റോഡിൻെറ നിർമാണ ജോലികൾ പൂർത്തിയാവുന്നു. പദ്ധതിയുടെ നാലാമത്തെയും അവസാനത്തെയും ഘട്ടമാണ് ഇപ്പോൾ ജനറൽ അതോറിറ്റി ഫോർ റോഡ്സ് നടപ്പാക്കാൻ ആരംഭിച്ചത്. ജിദ്ദ വിമാനത്താവളത്തിന് സമീപം ഹയ്യ് അൽസുസ്ഹ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് മക്കയിലെ നാലാം റിങ് റോഡ് വരെയാണ്.
ജിദ്ദയിൽനിന്ന് മക്കയിലേക്ക് നേരിട്ടുള്ള ഇൗ റോഡ് ഹജ്ജ്, ഉംറ മേഖലയുടെ ലക്ഷ്യങ്ങൾക്ക് വലിയ സഹായം നൽകും. ജിദ്ദയിൽ നിന്ന് മക്കയിലേക്കും തിരിച്ചും തീർഥാടകരുടെയും സന്ദർശകരുടെയും യാത്ര കൂടുതൽ എളുപ്പമാക്കും. നിലവിലെ അൽഹറമൈൻ റോഡിനേക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ മക്കയിലെത്താൻ സാധിക്കും.
പദ്ധതി പ്രവർത്തനങ്ങളുടെ നിർമാണം 70 ശതമാനം പൂർത്തീകരിച്ചതായി റോഡ് അതോറിറ്റി പറഞ്ഞു. ഒരോ ഭാഗത്തേക്കും നാല് ട്രാക്കുകളോട് കൂടിയ റോഡിെൻറ മൊത്തം നീളം 73 കിലോമീറ്ററാണ്. പൂർത്തിയായ ആദ്യ മൂന്ന് ഘട്ടങ്ങളുടെ ആകെ നീളം 53 കിലോമീറ്ററാണ്.
നാലാമത്തെ ഘട്ടത്തിെൻറ നീളം 20 കിലോമീറ്ററുമാണ്. ഗതാഗത മേഖലയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും ഉയർത്തുക, ഉംറ തീർഥാടകരുടെയും തീർഥാടകരുടെയും ഗതാഗതം സുഗമമാക്കുക, അൽഹറമൈൻ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക, വടക്ക് ജിദ്ദയ്ക്കും മക്കയ്ക്കും ഇടയിലുള്ള ശരാശരി യാത്രാസമയം കുറയ്ക്കുക, കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തെ മക്കയുമായി ബന്ധിപ്പിക്കുക എന്നതാണ് പുതിയ റോഡിലുടെ ലക്ഷ്യമിടുന്നത്.
#New #road #Jeddah #Makkah #project #final #stage