വ്യാജ കൊവിഡ് പരിശോധനാ ഫലം ; യുവാവിന് ജയില്‍ ശിക്ഷ

വ്യാജ കൊവിഡ് പരിശോധനാ ഫലം ; യുവാവിന് ജയില്‍ ശിക്ഷ
Sep 22, 2021 03:47 PM | By Truevision Admin

മനാമ : വ്യാജ കൊവിഡ് പരിശോധനാ ഫലവുമായി (Fake Covid 19 Result) ബഹ്റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിച്ച വ്യവസായിക്ക് 12 മാസം ജയില്‍ ശിക്ഷ വിധിച്ചു.

നേരത്തെ നടത്തിയ ഒരു പി.സി.ആര്‍ പരിശോധനാ ഫലത്തില്‍ കംപ്യൂട്ടര്‍ സഹായത്തോടെ തീയ്യതി മാറ്റിയാണ് ഇയാള്‍ യാത്രചെയ്യാന്‍ ശ്രമിച്ചത്. കിങ് ഫഹദ് കോസ്‍വേയില്‍ വെച്ച് ജൂണ്‍ മൂന്നിനായിരുന്നു അറസ്റ്റ്.

ഏപ്രില്‍ 14ന് നടത്തിയ കൊവിഡ് പരിശോധനാ ഫലത്തില്‍ ജൂണ്‍ 3 എന്ന് തിരുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

സൗദി അറേബ്യയില്‍ താമസിക്കുന്ന തന്റെ മകന്‍ രോഗിയായിരുന്നുവെന്നും എത്രയും പെട്ടെന്ന് മകന്റെ അടുത്ത് എത്താനുള്ള നല്ല ഉദ്ദേശത്തോടെയാണ് പി.സി.ആര്‍ പരിശോധനാ ഫലം തിരുത്തിയതെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു.

കോസ്‍വേയില്‍ സൗദി അധികൃതര്‍ പരിശോധന നടത്തിയപ്പോള്‍ കൊവിഡ് റിസള്‍ട്ടില്‍ ക്യൂ.ആര്‍ കോഡ് കാണാത്തതിനെ തുടര്‍ന്നാണ് സംശയം തോന്നിയത്. ഇതോടെ ബഹ്റൈനിലെ 'BeAware‍' ആപ് കാണിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് അവസാനം പരിശോധന നടത്തിയത് ഏപ്രില്‍ മാസത്തിലാണെന്ന് കണ്ടെത്തിയത്.

അറസ്റ്റ് ചെയ്‍ത് ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മകന്‍ ആശുപത്രിയിലാണെന്ന് ഭാര്യ വിളിച്ച് പറഞ്ഞപ്പോള്‍ എത്രയും വേഗം തനിക്ക് അവിടെ എത്തണമെന്നുണ്ടായിരുന്നുവെന്നും പരിശോധനാ ഫലം കിട്ടാന്‍ 12 മണിക്കൂര്‍ വൈകുമെന്നുള്ളതിനാലാണ് പഴയ പരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ചതെന്നും ഇയാള്‍ പറഞ്ഞു.

എന്നാല്‍ കോസ്‍വേയില്‍ വെച്ച് അറസ്റ്റിലായ തനിക്ക് മകനെ ആശുപത്രിയില്‍ പോയി സന്ദര്‍ശിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

Fake covid test result; Young man jailed

Next TV

Related Stories
യുഎഇയിൽ താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

Jul 13, 2025 11:51 AM

യുഎഇയിൽ താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം....

Read More >>
അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

Jul 11, 2025 11:32 PM

അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

അബുദാബിയില്‍ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം...

Read More >>
കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

Jul 11, 2025 03:16 PM

കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

ഉഷ്ണതരംഗം, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി...

Read More >>
ഇതെന്തൊരു പ്രതിഭാസം; ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ പറയുന്നതിങ്ങനെ

Jul 10, 2025 08:42 AM

ഇതെന്തൊരു പ്രതിഭാസം; ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ പറയുന്നതിങ്ങനെ

ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ...

Read More >>
Top Stories










News Roundup






//Truevisionall