സലാല : ഒമാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് ആള്‍മാറാട്ടം നടത്തിയ രണ്ടുപേരെ ദോഫാര്‍ ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് പിടികൂടി.
ഇരയുടെ വീട്ടിലെത്തി വ്യക്തിപരമായ രേഖകള്‍ പരിശോധനക്കായി കൈമാറാന്‍ ആവശ്യപ്പെട്ട ശേഷം ഇരയെ കെട്ടിയിട്ടു പണം ബലമായി പിടിച്ചു വാങ്ങുകയും ചെയ്ത രണ്ട് പേരെ പിടികൂടിയതായി റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കൂടാതെ ബാങ്ക് ഓട്ടോമേറ്റഡ് എക്‌സ്‌ചേഞ്ച് മെഷീനുകളിലൊന്നില്‍ നിന്ന് ബാക്കി തുകകള്‍ പിന്‍വലിക്കാന്‍ ഇരയെ നിര്‍ബന്ധിച്ചതായും പോലീസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Two arrested for impersonating government officials