സൗദിയില്‍ പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു

സൗദിയില്‍ പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു
Dec 14, 2021 09:30 PM | By Susmitha Surendran

റിയാദ്: ലുലു ഗ്രൂപ്പിന്റെ ആഗോള വിപുലീകരണ സംരംഭങ്ങളുടെ ഭാഗമായി, പശ്ചിമവടക്കേ ആഫ്രിക്ക മേഖലയിലെ മുന്‍നിര റീട്ടെയില്‍ ശൃംഖലയില്‍ ഒരു കണ്ണികൂടി ചേര്‍ത്ത് റിയാദില്‍പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. സൗദിയിലെ 24ാമത്തെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നഗര മധ്യത്തോട് ചേര്‍ന്ന മലസ് ഡിസ്ട്രിക്റ്റിലെ അലി ഇബ്ന്‍ അബി താലിബ് റോഡിലാണ് ആരംഭിച്ചത്.

സൗദി നിക്ഷേപ മന്ത്രാലയത്തിലെ ഉപമന്ത്രി അദ്‌നാന്‍ എം. അല്‍ശര്‍ഖിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നിക്ഷേപ മന്ത്രാലയം മാനേജിങ് ഡയറക്ടര്‍ മാജിദ് മാജിദ് എം. അല്‍ഗാനിം, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫ് അലി, സി ഇ ഒ സൈഫിഇ രൂപാവാല എന്നിവര്‍ സന്നിഹിതരായിരുന്നു.

ഒന്നര ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ ഇരുപത്തി നാലാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണിത്. പലചരക്ക് അവശ്യവസ്തുക്കൾ മുതൽ തയാറാക്കിയ ചൂടാറാത്ത ഭക്ഷണവിഭവങ്ങൾ, ആരോഗ്യ, സൗന്ദര്യ പരിപാലനത്തിനുള്ള വിവിധതരം ഉൽപന്നങ്ങൾ, വീട്ടാവശ്യങ്ങൾക്കുള്ള നിത്യോപയോഗ സാധനങ്ങൾ, കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ, ഗാഡ്‌ജെറ്റുകൾ തുടങ്ങി എല്ലായിനങ്ങളും ഭക്ഷണം, ഫാഷൻ, ജീവിതശൈലി എന്നീയിനങ്ങളിലെ ആഗോളബ്രാൻഡ് ഉൽപ്പന്നങ്ങൾ തുടങ്ങി എന്തും ഇവിടെ ഉപഭോക്താക്കൾക്കായി അണിനിരത്തിയിട്ടുണ്ട്.

22 രാജ്യങ്ങളിൽ ഉടനീളമുള്ള ലുലു ഗ്രൂപ്പിെൻറ സ്വന്തം കൃഷിതോട്ടങ്ങളിൽ ഉദ്പാദിപ്പിച്ച ഭക്ഷ്യവസ്തുക്കളാണ് ഹൈപർമാർക്കറ്റിലൂടെ ഉപഭോക്താവിന് ലഭ്യമാക്കുന്നത്. ‘വിഷൻ 2030’െൻറ ചുവടുപിടിച്ച് സൗദി അറേബ്യ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കും വൈവിധ്യവത്കരണത്തിനും വേണ്ടി ഒരുക്കിയ ചട്ടക്കൂടിൽ നിന്ന് കൊണ്ട് രാജ്യത്തുടനീളം വ്യാപാര മേഖലയിൽ ലുലു ഗ്രൂപ്പിെൻറ വിപുലീകരണ പദ്ധതികളും ബിസിനസ് നിക്ഷേപങ്ങളും തുടരുമെന്ന് എം.എ. യൂസുഫ് അലി പറഞ്ഞു.

തുടർച്ചയായ വളർച്ചയ്ക്കും ദീർഘകാല പരിഷ്കാരങ്ങൾക്കും ദീർഘവീക്ഷണത്തോടെ നേതൃത്വം നൽകുന്ന സൗദി ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞ് അതിന് അനുസൃതമായ ഒരു ഷോപ്പിങ് സാഹചര്യം ഒരുക്കിയെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.

ലോകത്ത് എവിടെയുള്ള ഉപഭോക്താവിനും ആഗോളതലത്തിൽ ലഭ്യമായ ഏത് ഉൽപന്നവും എത്തിച്ച് നൽകുന്നതിലും അതിനോടൊപ്പം ആളുകളുടെ ആരോഗ്യ പരിപാലനത്തിൽ ബദ്ധശ്രദ്ധരാവാനും തങ്ങൾ ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിൽ ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, റീജനൽ ഡയറക്ടർ ഹാത്വിം കോൺട്രാക്ടർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ᐧ

New Lulu Hypermarket opens in Saudi Arabia

Next TV

Related Stories
അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

Jan 28, 2022 04:25 PM

അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

അത്ഭുതകരം ഈ അതിജീവനം... മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്. കോവിഡ് മൂലമുണ്ടായ ഗുരുതര അണുബാധയെ തുടർന്ന് 6 മാസം തീവ്രപരിചരണ...

Read More >>
സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

Jan 28, 2022 03:50 PM

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌...

Read More >>
അബുദാബിയിൽ കുട്ടികൾക്കായി  പ്രത്യേക വാക്സീൻ കേന്ദ്രം

Jan 28, 2022 03:43 PM

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ കേന്ദ്രം

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ...

Read More >>
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
Top Stories