അജ്മാൻ: ഭർത്താവിന്റെ അമ്മയെ ആസൂത്രിതമായി കൊലപ്പെടുത്താൻ ശ്രമിച്ചതിന് 21 കാരിയായ അറബ് യുവതിയെ അജ്മാൻ കോടതി ഒരു വർഷത്തെ തടവിന് ശിക്ഷിച്ചു. ശിക്ഷാ കാലാവധി തീരുന്ന മുറയ്ക്ക് പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മായിയമ്മയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രതി കത്തി ഉപയോഗിച്ച് നാലു തവണ കുത്തുകയായിരുന്നു.
യുവതിയുടെ ഭർത്താവാണ് അമ്മയുടെ ജീവൻ രക്ഷിച്ചത്. യുവതിയും ഭർത്താവും തമ്മിലുള്ള കലഹമാണ് കൊലപാതകശ്രമത്തിലെത്തിയത്. ഭർത്താവിനേടുള്ള പക തീർക്കാൻ അമ്മായിയമ്മയെ കൊല്ലാൻ യുവതി തീരുമാനിക്കുകയായിരുന്നു. അമ്മായിയമ്മയുടെ ശരീരത്തിന്റെ പല ഭാഗത്താണു കുത്തേറ്റത്
. അമ്മയുടെ ഉറക്കെയുള്ള നിലവിളി കേട്ട് മകന്‍ ഉണരുകയും, ഇയാൾ ഭാര്യയെ തടയുകയുമായിരുന്നു. തുടർന്നു സ്വയം കുത്തിപ്പരുക്കേൽപ്പിച്ച യുവതി ബോധരഹിതയായി. ഭർത്താവ് ഇവരെ മറ്റൊരു മുറിയിൽക്കിടത്തിയ ശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്തു.
Attempt to kill sleeping husband's mother; The girl was sentenced to one year in prison