സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധന; ചില വിഭാഗക്കാർക്ക് ഇളവ് അനുവദിച്ചു

സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധന; ചില വിഭാഗക്കാർക്ക് ഇളവ് അനുവദിച്ചു
Dec 17, 2021 01:14 PM | By Divya Surendran

റിയാദ്: സൗദി അറേബ്യയിലേക്ക് (Saudi Arabia) വരുമ്പോൾ കൊവിഡ് പി.സി.ആർ പരിശോധന (Covid PCR test) നടത്തണമെന്ന നിബന്ധനയിൽ നിന്ന് ചില വിഭാഗങ്ങളിലുള്ളവരെ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ (Saudi Ministry of Interior) അറിയിച്ചു.

സ്വദേശി സ്‍ത്രീയെ വിവാഹം ചെയ്‍തിട്ടുള്ള വിദേശി, സ്വദേശി പുരുഷന്റെ വിദേശിയായ ഭാര്യ, അവരുടെ കുട്ടികൾ, മാതാപിതാക്കൾ, വീട്ടുജോലിക്കാർ എന്നിവരെയാണ് പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയത്. രാജ്യത്തെ കൊവിഡ് സംഭവവികാസങ്ങൾ വിലയിരുത്തി ആരോഗ്യ വകുപ്പ് സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

ആഗോളതലത്തിലെ കൊവിഡ് സാഹചര്യമനുസരിച്ച് എല്ലാ നടപടികളും ആരോഗ്യ വകുപ്പിന്റെ തുടർച്ചയായ വിലയിരുത്തലിന് വിധേയമാണെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. അതേസമയം സൗദി അറേബ്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകൾ അഞ്ചര ലക്ഷം കവിഞ്ഞു.

കഴിഞ്ഞ ദിവസം 85 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‍ത ആകെ കേസുകളുടെ എണ്ണം 550,542 ആയി. ആകെ രോഗമുക്തി കേസുകൾ 539,793ഉം ആകെ മരണസംഖ്യ 8,858ഉം ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

അസുഖ ബാധിതരായി ആകെയുള്ള 1,891 പേരിൽ 30 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 48,256,920 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,836,617 എണ്ണം ആദ്യ ഡോസ് ആണ്. 22,879,086 എണ്ണം സെക്കൻഡ് ഡോസും. 1,728,254 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 541,217 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി.

covid check to come to Saudi; Concessions were granted to certain sections

Next TV

Related Stories
20 വയസ്സിൽ ദുബായിൽ, കഷ്ടപ്പാടുകൾ, പാചകക്കാരന്റെ ജോലി; ലോട്ടറിയടിച്ച റഫീഖിന്റെ ജീവിതം

Dec 19, 2021 11:46 AM

20 വയസ്സിൽ ദുബായിൽ, കഷ്ടപ്പാടുകൾ, പാചകക്കാരന്റെ ജോലി; ലോട്ടറിയടിച്ച റഫീഖിന്റെ ജീവിതം

സഹോദരിയുടെ വിവാഹത്തെ തുടർന്ന് നാട്ടിൽ കുറേ കടമുള്ളത് വീട്ടണം. കൂടാതെ, ഇളയ സഹോദരിമാരുടെ വിവാഹം നല്ല രീതിയിൽ കഴിച്ചുകൊടുക്കണം. എന്തെങ്കിലും ബിസിനസ്...

Read More >>
 റിയാദ് മെട്രോ ഉടൻ ഓടിത്തുടങ്ങും

Dec 17, 2021 12:02 PM

റിയാദ് മെട്രോ ഉടൻ ഓടിത്തുടങ്ങും

സൗദി തലസ്ഥാന നഗരത്തിലെ മുക്കുമൂലകളെ തമ്മിൽ കൂട്ടിയിണക്കുന്ന റിയാദ് മെട്രോ പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്ന് റിയാദ് റോയൽ കമ്മീഷൻ ഉപദേഷ്ടാവ്...

Read More >>
ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും

Dec 17, 2021 10:40 AM

ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും

ദോഹ കോര്‍ണിഷ് റോഡില്‍ തീയറ്റര്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ ദീവാന്‍ ഇന്റര്‍സെക്ഷന്‍ വരെയുള്ള സ്ഥലത്തും റെഡ് സ്‍ട്രീറ്റിലും താത്കാലികമായി...

Read More >>
അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​

Dec 16, 2021 02:45 PM

അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​

വീ​ട്ടു​വേ​ല​ക്കാ​രെ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ണം സ​മ്പാ​ദി​ച്ച 19 പേ​ര​ട​ങ്ങു​ന്ന...

Read More >>
ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളെന്ന് ആരോഗ്യ മന്ത്രി

Dec 15, 2021 05:45 PM

ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളെന്ന് ആരോഗ്യ മന്ത്രി

തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍, ഈ വര്‍ധനവ് പുതിയ...

Read More >>
അടുത്തവർഷം സൗദിയിലെ പത്തിലൊന്ന് ജോലിയും ടൂറിസം മേഖലയിൽ

Dec 15, 2021 10:59 AM

അടുത്തവർഷം സൗദിയിലെ പത്തിലൊന്ന് ജോലിയും ടൂറിസം മേഖലയിൽ

സൗദി അറേബ്യയിലെ പത്തിലൊന്ന് ജോലിയും അടുത്ത വർഷം അവസാനത്തോടെ ടൂറിസം മേഖലയിൽ ആയിരിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ്‌...

Read More >>
Top Stories