അബൂദബി : (gccnews.in) ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി അബൂദബിയില്‍ അന്തരിച്ചു.
കാഞ്ഞങ്ങാട് കല്ലൂരാവി ആവിയിയിലെ റഷീദ് (60) ആണ് തിങ്കളാഴ്ച ഉച്ചക്ക് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കളും കെ.എം.സി.സി പ്രവര്‍ത്തകരും അറിയിച്ചു.
താഹിറയാണ് ഭാര്യ. ബാദുഷ, മഷൂദ്, മിസ്രിയ എന്നിവര്‍ മക്കളാണ്. കെ.എം.സി.സി പ്രവര്‍ത്തകനും കെയര്‍ അംഗവുമാണ് റഷീദ്.
#death #native #Kanhangad #passedaway #AbuDhabi