ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നിറവില്‍ പ്രവാസി മലയാളി ബാലന്‍

ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നിറവില്‍ പ്രവാസി മലയാളി ബാലന്‍
Dec 23, 2021 07:55 AM | By Susmitha Surendran

അല്‍കോബാര്‍: പേപ്പര്‍ ഗ്ലാസുകള്‍ കൊണ്ട് നിമിഷങ്ങള്‍ കൊണ്ട് പിരമിഡ് തീരത്ത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്  നിറവില്‍ അല്‍കോബാറിലെ പ്രവാസി മലയാളി വിദ്യാര്‍ഥി ബദര്‍ നുഫൈല്‍.

15 വര്‍ഷത്തിലധികമായി അല്‌കോബാറിലെ റാക്കയില്‍ താമസിക്കുന്ന കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട നടക്കല്‍ സ്വദേശികളായ മുജീബു ദ്ധീന്‍ - ഷാലിന്‍ ദമ്പതികളുടെ ഒന്‍പതുകാരനായ മകന്‍ ബദര്‍ നുഫൈ ലാണ് 3 മിനിറ്റ് 22 സെക്കന്റ് കൊണ്ട് 105 പേപ്പര്‍ ഗ്ലാസുകള്‍ കൊണ്ട് പിരമിഡ് തീര്‍ത്ത് 6 മിനിറ്റില്‍ 69 ഗ്ലാസ് എന്നത് തിരുത്തി ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

ഹരിയാനയിലെ ഫരീദാബാദ് ആസ്ഥാനമായുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതര്‍ നൂഫൈലിന് റെക്കോര്ഡ് സാക്ഷ്യ പത്രം, മെഡല്‍ ,ഉപഹാരങ്ങള്‍ എന്നിവ സമ്മാനിച്ചു.

കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ഒഴിവ് വേളകളില്‍ യൂട്യൂബില്‍ കണ്ട ക്രിയേറ്റീവ് വീഡിയോകളില്‍ നിന്നും ലഭിച്ച പ്രചോദനം, അതോടൊപ്പം മാതാപിതാക്കളുടെ പ്രോത്സാഹനം എന്നിവ ഈ നേട്ടത്തിന് പിന്നില്‍ ഉണ്ടെന്നും നുഫെയില്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ കാലത്തെ കുട്ടികളുടെ കേവല വിനോദമായി ആദ്യം കണ്ടെങ്കിലും തുടര്‍ച്ചയായി മകന്‍ നുഫൈല്‍ പ്രകടിപ്പിച്ച ആവേശവും കഠിന പരിശ്രമവും ആണ് ഈ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കൊര്‍ഡ്‌സ് അധികൃതര്‍ക്ക് അയച്ചു കൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു അല്‍കോബാറിലെ പ്രവാസി സംരഭാകനായ പിതാവ് മുജീബ് പറഞ്ഞു.

പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൂന്ന് ആഴ്ചകള്‍ കൊണ്ട് നുഫൈലിന്റെ ഗ്ലാസ് പിരമിഡ് ഇന്ത്യ ബുക്ക് ഓഫ് റെക്കൊര്‍ഡ്‌സ് അവരുടെ റെക്കോര്ഡ് പട്ടികയില്‍ ചേര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.സി.സി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് പാണ്ടികശാല, ജനറല്‍ സെക്രട്ടറി സിറാജ് ആലുവ, ട്രഷറര്‍ നജീബ് ചീക്കിലോട് ,റാക്ക ഏരിയാ കെ.എം.സി.സി പ്രസിഡണ്ട് ഇക്ബാല്‍ ആനമങ്ങാട്, ഫൈസല്‍ കൊടുമ ,ജുനൈദ് കാഞ്ഞങ്ങാട്, എന്നിവര്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്ഡ് നേടിയ ബദര്‍ നുഫൈലിനെ അനുമോദിച്ചു.

കുട്ടികള്‍ കാഴ്ച വെക്കുന്ന അവരുടെ ക്രിയാത്മകമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹനം നല്‍കേണ്ടതുണ്ടെന്നു കെ.എംസി.സി.നേതാക്കള്‍ പറഞ്ഞു. അല്‍കോബാര്‍ കൊസാമ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ നുഫൈലിനെ സ്‌കൂള്‍ അധികൃതരും അഭിനന്ദിച്ചു

Expatriate Malayalee boy fills India Book of Records

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories