#Dubai | വാലന്റൈൻസ്‌ ഡേ; ദുബായ്‌യിൽ റോസ് ഉൾപ്പെടെയുള്ള പൂക്കൾക്ക് 30 ശതമാനം വില വർദ്ധന

#Dubai | വാലന്റൈൻസ്‌ ഡേ; ദുബായ്‌യിൽ റോസ് ഉൾപ്പെടെയുള്ള പൂക്കൾക്ക് 30 ശതമാനം വില വർദ്ധന
Feb 14, 2024 04:35 PM | By MITHRA K P

ദുബായ്‌: (gccnews.com) വാലന്റൈൻസ്‌ ഡേ പ്രമാണിച്ച് ദുബായ്‌യിൽ റോസ് ഉൾപ്പെടെയുള്ള പൂക്കളുടെ വില 30 ശതമാനത്തോളം വർദ്ധിച്ചു. ഫെബ്രുവരി തുടക്കം മുതൽ ദുബായ്‌യിൽ പൂക്കളുടെ ഡിമാന്റും വിലയും വർദ്ധിച്ചിരുന്നു.

ഫെബ്രുവരി രണ്ടാം വാരമാണ് വാലന്റൈൻസ് ഡേ വരുന്നതെങ്കിലും ഫെബ്രുവരി ഏഴ് മുതൽ പ്രണയദിനത്തിന്റെ ഒരാഴ്ചനീളുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഫെബ്രുവരി ഏഴ് റോസ് ഡേയാണ്.

ഫെബ്രുവരി എട്ട് പ്രെപ്പോസ് ഡേ, ഫെബ്രുവരി ഒമ്പത് ചോക്ലേറ്റ് ഡേ, ഫെബ്രുവരി 10ന് റ്റെഡി ഡേ, ഫെബ്രുവരി 11 പ്രോമിസ് ഡേ, ഫെബ്രുവരി 12 എബ്രെെസ് ഡേ, ഫെബ്രുവരി 13 കിസ് ഡേ എന്നിങ്ങനെയാണ് വാലന്റൈൻസ് ഡേയ്ക്ക് മുമ്പുള്ള ആഘോഷങ്ങൾ.

ഈ ആഘോഷങ്ങളുടെയെല്ലാം പ്രധാന ആകർഷണം എന്ന നിലയിലാണ് പൂക്കളുടെ വിലയും കുത്തനെ ഉയർന്നത്. കെനിയ, ഇക്വഡോർ, എത്യോപ്യ, നെതർലാൻഡ്‌സ്, കൊളംബിയ എന്നിവിടങ്ങളിൽ നിന്നാണ് യുഎഇയിലേയ്ക്ക് പ്രധാനമായും പൂക്കൾ വരുന്നത്.

ഉയർന്ന ഗുണനിലവാരമുള്ള റോസ്, ലില്ലി, ഓർക്കിഡുകൾ തുടങ്ങിയവയ്ക്കായി പ്രധാനമായും വാലന്റൈസ് കാലത്തെ ഒരുക്കങ്ങൾക്കായി ആവശ്യക്കാരുള്ളത്.

#Valentine's #Day #30percent #increase #price #flowers #including #roses #Dubai

Next TV

Related Stories
യുഎഇയിൽ താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

Jul 13, 2025 11:51 AM

യുഎഇയിൽ താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം....

Read More >>
അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

Jul 11, 2025 11:32 PM

അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

അബുദാബിയില്‍ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം...

Read More >>
കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

Jul 11, 2025 03:16 PM

കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

ഉഷ്ണതരംഗം, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി...

Read More >>
ഇതെന്തൊരു പ്രതിഭാസം; ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ പറയുന്നതിങ്ങനെ

Jul 10, 2025 08:42 AM

ഇതെന്തൊരു പ്രതിഭാസം; ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ പറയുന്നതിങ്ങനെ

ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ...

Read More >>
Top Stories

News Roundup

//Truevisionall