#Saudi | സൗദിയിൽ ലെവി ഇളവ് നീട്ടി; മലയാളി പ്രവാസികൾക്കും ആശ്വാസം

#Saudi | സൗദിയിൽ ലെവി ഇളവ് നീട്ടി; മലയാളി പ്രവാസികൾക്കും ആശ്വാസം
Feb 21, 2024 08:27 PM | By MITHRA K P

(gccnews.com)ലയാളികൾ ഉൾപ്പടെയുള്ള പ്രവാസി തൊഴിലാളികൾക്ക് ആശ്വാസവുമായി സൗദി. രാജ്യത്തെ ചെറുകിട സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള ലെവി ഇളവ് മൂന്ന് വർഷത്തേക്ക് നീട്ടി. സ്ഥാപനത്തിന്റെ ഉടമയടക്കം പത്തിൽ താഴെയുള്ള ജീവനക്കാർക്ക് ലഭിക്കുന്ന ഇളവാണ് ലെവി.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ കൗൺസിലാണ് പ്രഖ്യാപനം നടത്തിയത്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രതിമാസ വർക്ക്​ പെർമിറ്റ്​ ഫീസാണ്​ ലെവി.

ചെറുകിട സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ലെവിയാണ് മൂന്ന് വർഷത്തേക്ക് നീട്ടിയിരിക്കുന്നത്. ഉടമയടക്കം ആകെ ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ്​​ ഈ ഇളവിന് അർഹതയുള്ളത്​.

പരമാവധി നാല് വിദേശികൾക്കാണ് ഒരു സ്ഥാപനത്തിൽ ലെവി ഇളവുള്ളത്. ഒമ്പത് ജീവനക്കാരുള്ള ഒരു സ്ഥാപനത്തിൽ സ്വദേശിയായ തൊഴിലുടമ മാത്രമാണ് സൗദി പൗരനായി ജോലി ചെയ്യുന്നതെങ്കിൽ രണ്ട് വിദേശികൾക്ക് ലെവിയിൽ ഇളവുണ്ട്.

സ്ഥാപന ഉടമയായ സ്വദേശിക്ക് പുറമേ മറ്റൊരു സ്വദേശിയും ജീവനക്കാരനായി അതേ സ്ഥാപനത്തിലുണ്ടാവുകയാണെങ്കിൽ ഇരുവരും സാമൂഹീക ഇൻഷൂറൻസ് അഥവാ ഗോസി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങളിലെ നാല് വിദേശതൊഴിലാളികൾക്ക് ലെവി ഇളവ് ലഭിക്കും.

നിലവിൽ 12.6 ലക്ഷമാണ് സൗദിയിലെ ചെറുകിട, ഇടത്തരം വാണിജ്യ സ്ഥാപനങ്ങളുടെയും സംരഭങ്ങളുടെയും ആകെ എണ്ണം. സൗദിയിലെ ചെറുകിട സംരംഭകരുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.

#Levy #exemption #extended #Saudi #Relief #Malayali #expatriates #too

Next TV

Related Stories
#founddead  | അവധിയാഘോഷത്തിനിടെ അപകടം, റാസല്‍ഖൈമയിലെ മലമുകളിൽ നിന്ന് വീണ്  കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

Dec 4, 2024 10:47 PM

#founddead | അവധിയാഘോഷത്തിനിടെ അപകടം, റാസല്‍ഖൈമയിലെ മലമുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

പൊതുഅവധിദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം മലയിലെത്തിയതായിരുന്നു....

Read More >>
#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

Dec 4, 2024 08:50 PM

#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

പരേതരായ മുഹമ്മദ്‌, ആമീന എന്നിവരാണ്...

Read More >>
#accident | ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Dec 4, 2024 04:21 PM

#accident | ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

സല്‍വ പ്രദേശത്തിന് എതിര്‍ഭാഗത്ത് ഫഹാഹീല്‍ എക്‌സ്പ്രസ് പാതയില്‍ റോഡില്‍ കേടായി കിടന്ന ഒരു വാഹനം മാറ്റന്‍ ഉടമയെ സഹായിക്കുന്നതിന് ഇടയില്‍ മറ്റെരു...

Read More >>
#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

Dec 4, 2024 01:57 PM

#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

ഇതോടൊപ്പം നടന്ന നറുക്കെടുപ്പിൽ മലയാളിയായ അബ്ദുൽ നാസർ ഒരു ലക്ഷം ദിർഹവും കെട്ടിട നിർമാണ തൊഴിലാളി എം.ഡി.മെഹ് ദി 50,000 ദിർഹവും സമ്മാനം...

Read More >>
Top Stories










News Roundup






Entertainment News