#Death | രാത്രി ഭാര്യയോട് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞു, രാവിലെ വാതില്‍ തുറന്നപ്പോള്‍ അനക്കമില്ല; ഉറക്കത്തിൽ മരണം

#Death | രാത്രി ഭാര്യയോട് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞു, രാവിലെ വാതില്‍ തുറന്നപ്പോള്‍ അനക്കമില്ല; ഉറക്കത്തിൽ മരണം
Mar 3, 2024 03:40 PM | By VIPIN P V

റിയാദ്: (gccnews.com) സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു. ഉനൈസയിലെ സലഹിയ്യയിൽ താമസസ്ഥലത്ത് കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

താഴത്തുവയൽ ചായക്കടമുക്ക് തെക്കേവിള അപ്പുക്കുട്ടൻ മകൻ കണ്ണനാണ് (44) വെള്ളിയാഴ്ച രാത്രി ഉറക്കത്തിൽ മരിച്ചത്. ടൈൽസ് ജോലികളുടെ കരാറുകാരനായിരുന്നു. 12 വർഷമായി ഇവിടെയുള്ള കണ്ണെൻറ കുടുംബം അടുത്തകാലം വരെ ഒപ്പമുണ്ടായിരുന്നു.

രാത്രി ഭാര്യ അനിതയെ ഫോണിൽ വിളിച്ച കണ്ണൻ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്നും ഗുളിക കഴിച്ച് കിടക്കുകയാണ് തിരികെ വിളിക്കേണ്ടതില്ലെന്നും പറഞ്ഞിരുന്നു.

രാവിലെ ഉണരാതിരുന്നതിനെ തുടർന്ന് അടുത്തുള്ളവർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് അനക്കമറ്റ നിലയിൽ കണ്ടത്. സ്ഥലത്തെത്തിയ മെഡിക്കൽ സംഘം മരണം ഹൃദയാഘാതം മൂലമാണെന്ന് സ്ഥിരീകരിച്ചു.

മക്കൾ: ദേവിക, ഗോപിക. മൃതദേഹം ഉനൈസ കിങ് സഊദ് ആശുപത്രി മോർച്ചറിയിൽ. നടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി രംഗത്തുണ്ട്.

#night #told #wife #chest #pains, #when #opened #door #morning #there #movement; #Death #sleep

Next TV

Related Stories
എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

May 10, 2025 05:00 PM

എസ്എസ്എൽസി പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് വിജയത്തിളക്കം

എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടി ഗൾഫ്...

Read More >>
ഹൃദയാഘാതം;  പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

May 10, 2025 04:45 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം...

Read More >>
ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

May 10, 2025 12:30 PM

ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

ബഹ്റൈനിൽ ഹൃദയാഘാതം മൂലം യുവാവ്...

Read More >>
അബുദാബിയിൽ ഓവർടേക്കിങ് ചെയ്യുന്ന വാഹന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് പൊലീസ്

May 10, 2025 11:24 AM

അബുദാബിയിൽ ഓവർടേക്കിങ് ചെയ്യുന്ന വാഹന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് പൊലീസ്

ഓവർടേക്കിങ് ചെയ്യുന്ന വാഹന ഡ്രൈവർമാർക്ക് പിഴ...

Read More >>
Top Stories