---
title: "#death | ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനില്‍ മരണപ്പെട്ടു "
english_title: "#Heartattack: #Expatriate #Malayali #died #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/199720/heartattack-expatriate-malayali-died-oman"
published_at: "2024-04-19T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6621e91872df1_cc.jpg"
keywords: []
---

# #death | ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനില്‍ മരണപ്പെട്ടു 

> **Lead Summary:** **മസ്‌കറ്റ്: [** ആലപ്പുഴ ചെങ്ങന്നൂര്‍ വെണ്‍മണി താഴം കണ്ണങ്ങാട്ട് ഹൗസില്‍ രാജേഷ് രാധാകൃഷ്ണന്‍ മസ്‌കറ്റ് റൂവിയില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു.

## Article Content

**മസ്‌കറ്റ്: [** ആലപ്പുഴ ചെങ്ങന്നൂര്‍ വെണ്‍മണി താഴം കണ്ണങ്ങാട്ട് ഹൗസില്‍ രാജേഷ് രാധാകൃഷ്ണന്‍ മസ്‌കറ്റ് റൂവിയില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു.

റൂവിയില്‍ പ്രമുഖ റസ്റ്റോറന്റ് ഗ്രൂപ്പില്‍ സീനിയര്‍ അക്കൗണ്ടന്റായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

പിതാവ്: രാധാകൃഷ്ണന്‍ പിള്ള. മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ. ഭാര്യ: സൗമ്യ ചന്ദ്രന്‍. മക്കള്‍ള്‍: ദക്ഷിത്, ദക്ഷിത. സഹോദരങ്ങള്‍: ജയകൃഷ്ണന്‍, രശ്മി രാധാകൃഷ്ണന്‍.

മൃതദേഹം തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലെത്തിച്ച് ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് വെണ്‍മണിയിലുള്ള വസതിയില്‍ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/199720/heartattack-expatriate-malayali-died-oman)