മസ്‌കത്ത്: (gccnews.com) ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി.
വടകര ചേറോട് ഈസ്റ്റ് മാണിക്കോത്ത് താഴക്കുനി സുധീഷ് (39) ആണ് നിസ്‌വയില്‍ മരിച്ചത്.
നിസ്‌വയിലെ സ്വകാര്യ ആശുപത്രിയില്‍ ബയോ മെഡിക്കല്‍ കോണ്‍ട്രാക്ട് കമ്പനി സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: കൃഷ്ണനല്‍ ചോറോട്ടു മീത്തല്‍. മാതാവ്: ശാന്ത കൂമുള്ളി പറമ്പത്ത്.
മൃതദേഹം നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരികയാണ്. തുടര്‍ നടപടികള്‍ നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
#HeartAttack #native #Vadakara #passedaway #Oman