---
title: "#founddead |ഫുജൈറയില്‍ മലയാളി യുവതി  മരിച്ച നിലയിൽ; ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു"
english_title: "#Malayali #woman #found #dead #Fujairah #police #interrogate #husband"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/207526/malayali-woman-found-dead-fujairah-police-interrogate-husband"
published_at: "2024-05-25T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651b266733c1_death.jpg"
keywords: []
---

# #founddead |ഫുജൈറയില്‍ മലയാളി യുവതി  മരിച്ച നിലയിൽ; ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു

> **Lead Summary:** **ഫുജൈറ: **തിരുവനന്തപുരം സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തി.

## Article Content

**ഫുജൈറ: **തിരുവനന്തപുരം സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തി.

ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്‌കൂളിനുസമീപത്തുള്ള കെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്ന് താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ് ഷാനിഫ. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/207526/malayali-woman-found-dead-fujairah-police-interrogate-husband)