#KuwaitBuildingFire | കുവൈറ്റില്‍ കെട്ടിടങ്ങളുടെ പരിശോധന കര്‍ശനമാക്കുന്നു; ഹോട്ട്‌ലൈനുകള്‍ തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രി

#KuwaitBuildingFire | കുവൈറ്റില്‍ കെട്ടിടങ്ങളുടെ പരിശോധന കര്‍ശനമാക്കുന്നു; ഹോട്ട്‌ലൈനുകള്‍ തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രി
Jun 14, 2024 11:07 AM | By VIPIN P V

(gccnews.in) കുവൈറ്റില്‍ കെട്ടിടങ്ങളില്‍ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.

കുവൈത്തിലെ കെട്ടിടങ്ങളിലെ നിയമലംഘനം പൊതുജനങ്ങള്‍ക്ക് വിളിച്ച് അറിയിക്കാനായി ഹോട്ട്‌ലൈന്‍ തുടങ്ങുമെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബ്ഹ വ്യക്തമാക്കി.

നടപടികള്‍ വേഗത്തിലെടുക്കാന്‍ ഇത് സഹായിക്കും. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ദുരന്തത്തിന് പിന്നാലെ ആഭ്യാന്തരമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ കെട്ടിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രി ഡോ.നൂറ അല്‍-മഷയും പരിശോധനയില്‍ പങ്കെടുത്തു.

ഉപയോഗിച്ച് ഒഴിവാക്കിയ വസ്തുക്കള്‍ കെട്ടിടങ്ങളുടെ ബേസ്‌മെന്റിലോ പരിസരങ്ങളിലോ സൂക്ഷിച്ചാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇല്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും.

സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണം. അതിനിടെ കഴിഞ്ഞ പത്ത് മാസത്തിനിടെ ക്രമക്കേട് കണ്ടെത്തിയ 568 കെട്ടിടങ്ങളിലെ ബേസ്‌മെന്റുകള്‍ അടച്ചുപൂട്ടിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു.

189 ബേസ്‌മെന്റുകളില്‍ അനധികൃതമായി സൂക്ഷിച്ച സാധനങ്ങള്‍ നീക്കി.

അനധികൃതമായി താമസിപ്പിച്ചവരെ ഒഴിപ്പിച്ചു. അതേസമയം അപകടത്തിപ്പെട്ടവര്‍ക്കായി ധനസമാഹരണം നടത്താന്‍ ചാരിറ്റി സൊസൈറ്റികള്‍ക്ക് സമൂഹ്യകാര്യ വകുപ്പ് അനുമതി നല്‍കി.

#Kuwait #tightens #inspection #buildings; #Home #Minister #start #hotlines

Next TV

Related Stories
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

Jul 14, 2025 05:31 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

ജിദ്ദ-ജിസാൻ ഹൈവേയിലെ അൽലൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിെൻറ മൃതദേഹം നാട്ടിലെത്തിച്ച്...

Read More >>
ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

Jul 14, 2025 11:28 AM

ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി...

Read More >>
ഒമാനിൽ ഇലക്ട്രിക് ഗെയിം കളിച്ചുകൊണ്ടിരിക്കെ കുട്ടിക്ക് പരിക്ക്

Jul 13, 2025 08:56 PM

ഒമാനിൽ ഇലക്ട്രിക് ഗെയിം കളിച്ചുകൊണ്ടിരിക്കെ കുട്ടിക്ക് പരിക്ക്

ഒമാനിൽ ഇലക്ട്രിക് ഗെയിം കളിച്ചുകൊണ്ടിരിക്കെ കുട്ടിക്ക്...

Read More >>
ലൈസൻസില്ലാത്ത താമസകേന്ദ്രങ്ങളിൽ തീർത്ഥാടകരെ പാർപ്പിച്ചു; രണ്ട് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ

Jul 13, 2025 02:42 PM

ലൈസൻസില്ലാത്ത താമസകേന്ദ്രങ്ങളിൽ തീർത്ഥാടകരെ പാർപ്പിച്ചു; രണ്ട് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ

ലൈസൻസില്ലാത്ത താമസകേന്ദ്രങ്ങളിൽ തീർത്ഥാടകരെ പാർപ്പിച്ച രണ്ട് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ...

Read More >>
കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ മരിച്ചു

Jul 13, 2025 01:02 PM

കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ മരിച്ചു

കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ...

Read More >>
അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Jul 13, 2025 11:55 AM

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക്...

Read More >>
Top Stories

News Roundup

//Truevisionall