#NBTC | കുവൈത്ത് തീപിടിത്തം: ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ ബന്ധുക്കളെ ഞായറാഴ്ച്ച കുവൈത്തിലെത്തിക്കും- എൻ.ബി.ടി.സി

#NBTC | കുവൈത്ത് തീപിടിത്തം: ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ ബന്ധുക്കളെ ഞായറാഴ്ച്ച കുവൈത്തിലെത്തിക്കും- എൻ.ബി.ടി.സി
Jun 21, 2024 10:23 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.in) കുവൈത്തിലെ മൻഗഫിൽ എൻ.ബി.ടി.സി താമസകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ ബന്ധുക്കളെ ഞായറാഴ്ച്ച കുവൈത്തിലെത്തിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

എൻ.ബി.ടി.സി എച്ച്.ആർ ആൻഡ് അഡ്മിൻ കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്താണ് ഇക്കാര്യമറിയിച്ചത്.

ആദ്യഘട്ടമെന്ന നിലയിൽ ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പരിക്കേറ്റ ജീവനക്കാരുടെ പത്ത് ബന്ധുക്കളാണ് കുവൈത്തിലെത്തുന്നത്.

ഇവർക്കുള്ള സന്ദർശക വിസ, കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, ഭക്ഷണ-താമസ സൗകര്യം, യാത്രാ ചെയ്യാനുള്ള വാഹനം എന്നിവ ഒരുക്കിയതായും അദ്ദേഹം അറിയിച്ചു.

അപകടത്തിൽ മരണപ്പെട്ട ബീഹാർ സ്വദേശിയെന്ന് സംശയിക്കുന്ന ജീവനക്കാരന്റെ സഹോദരനെയും കുവൈത്തിലെത്തിക്കുന്നുണ്ട്. ഇദ്ദേഹം എത്തിയ ഉടനെ ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലൂടെ മരണപ്പെട്ട വ്യക്തിയെ തിരിച്ചറിയാനാണ് ശ്രമം.

മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടം നടന്നയുടനെ 61 ജീവക്കാരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഇവരിൽ 53 ജീവനക്കാർ സുഖം പ്രാപിച്ച ശേഷം ഡിസ്ച്ചാർജായി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുൾപ്പെടെ നിലവിൽ എട്ട് ജീവനക്കാരാണ് ആശുപത്രിയിലുള്ളത്.

വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി സ്വദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഒരുക്കിയതായും എൻ.ബി.ടി.സി മാനേജ്‌മെൻറ് അറിയിച്ചു.

#Kuwai Fire #Relatives #employees #undergoing #treatment #Kuwait #Sunday #NBTC

Next TV

Related Stories
#Bail | സൗദിയിൽ പിടിയിലായ മലയാളി ഫുട്ബോൾ താരത്തിന് ജാമ്യം

Jun 27, 2024 10:44 PM

#Bail | സൗദിയിൽ പിടിയിലായ മലയാളി ഫുട്ബോൾ താരത്തിന് ജാമ്യം

അബഹയിൽ കഴിഞ്ഞ ദിവസം നടന്ന ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ കളിക്കാരനിൽനിന്നാണ് വലിയ അളവിൽ മദ്യസ്റ്റിക്കറുകൾ...

Read More >>
#Middaybreak | ബഹ്‌റൈനിൽ ജൂലൈ ഒന്ന് മുതൽ ഉച്ചവിശ്രമം നിലവിൽ വരും

Jun 27, 2024 10:41 PM

#Middaybreak | ബഹ്‌റൈനിൽ ജൂലൈ ഒന്ന് മുതൽ ഉച്ചവിശ്രമം നിലവിൽ വരും

വിവിധ ഭാഷകളിൽ ലഘുലേഖകളും വിതരണം ചെയ്തുകൊണ്ട് തൊഴിൽ മന്ത്രാലയം വിപുലമായ ബോധവൽക്കരണ പരിപാടിയും...

Read More >>
#fakepassport | വ്യാ​ജ പാ​സ്‌​പോ​ർ​ട്ടു​മാ​യി ബ​ഹ്‌​റൈ​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ചയാൾ അ​റ​സ്റ്റി​ൽ

Jun 27, 2024 09:44 PM

#fakepassport | വ്യാ​ജ പാ​സ്‌​പോ​ർ​ട്ടു​മാ​യി ബ​ഹ്‌​റൈ​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ചയാൾ അ​റ​സ്റ്റി​ൽ

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ​യാ​ളു​ടെ കൈ​വ​ശം...

Read More >>
#bodyfound | മരുഭൂമിയിൽ വഴിതെറ്റി അലഞ്ഞുനടന്ന യുവാവ് വെള്ളം കിട്ടാതെ മരിച്ചു; മൃതദേഹം കണ്ടെത്തി

Jun 27, 2024 08:06 PM

#bodyfound | മരുഭൂമിയിൽ വഴിതെറ്റി അലഞ്ഞുനടന്ന യുവാവ് വെള്ളം കിട്ടാതെ മരിച്ചു; മൃതദേഹം കണ്ടെത്തി

ഇതേ തുടര്‍ന്ന് കുടുംബം സുരക്ഷാ വകുപ്പുകളെയും സന്നദ്ധ സംഘടനകളെയും...

Read More >>
#DEATH | ഖ​ത്ത​ർ മ്യൂ​സി​യം ജീ​വ​ന​ക്കാ​ര​ൻ നാ​ട്ടി​ൽ അന്തരിച്ചു

Jun 27, 2024 07:58 PM

#DEATH | ഖ​ത്ത​ർ മ്യൂ​സി​യം ജീ​വ​ന​ക്കാ​ര​ൻ നാ​ട്ടി​ൽ അന്തരിച്ചു

തൃ​ശൂ​ർ കാ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ വ​ലി​യ വീ​ട്ടി​ൽ ദേ​വ​സി ഇ​ട്ടൂ​പ്പി​ന്റെ​യും ഷൈ​ല ഇ​ട്ടൂ​പ്പി​ന്റെ​യും...

Read More >>
Top Stories

News Roundup