#heavyrain | യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം; ജാഗ്രത നിർദേശം

#heavyrain | യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം; ജാഗ്രത നിർദേശം
Jun 24, 2024 08:14 PM | By VIPIN P V

ദുബായ്: (gccnews.in) യുഎഇയിൽ ഇന്ന് ഭാഗിക മേഘാവൃതമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.

കിഴക്കൻ പ്രദേശങ്ങളിൽ മഴ പെയ്യാനും വടക്കൻ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലും സാധ്യതയുണ്ട്.

കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ഈ പ്രദേങ്ങളിലെ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണം.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങൾക്കനുസരിച്ച് കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതും ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതും നല്ലതാണ്.

ഇന്നലെ അൽ ഐനിലെ ഖതം അൽ ഷിക്‌ലയിൽ കനത്ത മഴ പെയ്തു. ആലിപ്പഴ വർഷവുമുണ്ടായിരുന്നു.

ദൈദിലേക്കുള്ള പുതിയ ഖോർഫക്കൻ റോഡിൽ കനത്തതും ഷാർജയിലെ മലിഹയിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു.

മാറുന്ന വേഗപരിധി പാലിക്കാൻ അഭ്യർഥന

ഇന്ന് രാവിലെ മൂടൽമഞ്ഞ് രൂപപ്പെടുന്നതുമൂലമുള്ള കുറഞ്ഞ ദൃശ്യപരതയെക്കുറിച്ച് വാഹനമോടിക്കുന്നവർക്ക് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മൂടൽമഞ്ഞിൽ ദൂരക്കാഴ്ച്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്‌സിലെ പോസ്റ്റിൽ അബുദാബി പൊലീസ് ആവശ്യപ്പെട്ടു. ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കാൻ ഡ്രൈവർമാരോട് അഭ്യർഥിക്കുന്നു

മഴ പെയ്താലും ചൂടു കുറയില്ല

ഉൾ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കാലാവസ്ഥ എപ്പോഴും ചൂടായിരിക്കും. അതേസമയം, മെർക്കുറി 48 ഡിഗ്രി സെൽഷ്യസ് വരെ എത്തും. അബുദാബിയിലും ദുബായിലും ഇത് യഥാക്രമം 47 ഡിഗ്രി സെൽഷ്യസ്.

ഈ മാസം 21ന് യുഎഇയിൽ ഇതുവരെയുള്ള വേനൽക്കാലത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.15 ന് മെസൈറയിൽ (അൽ ദഫ്ര മേഖല) 49.9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.

#Weather #Center #heavyrain #likely #UAE #Warning

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

May 8, 2025 05:26 PM

വിശ്വസിച്ചയാൾ ചതിച്ചു, ഇനി സമാധാനത്തോടെ കിടന്നുറങ്ങാം; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ എട്ടര കോടിയോളം രൂപ നേടി കാസർകോട് സ്വദേശി വേണുഗോപാൽ...

Read More >>
ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

May 8, 2025 03:57 PM

ദുബായിലെ മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം അഗ്നിബാധ

മണിപ്പാൽ അക്കാദമി ക്യാംപസിന് സമീപം...

Read More >>
Top Stories










Entertainment News