---
title: "യുഎഇ ക്രിക്കറ്റ് ടീമിൽ കോഴിക്കോട് സ്വദേശിയും "
english_title: "A native of Kozhikode in the UAE cricket team"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/22285/a-native-of-kozhikode-in-the-uae-cricket-team"
published_at: "2022-01-23T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed3f9c3214a_Untitled-1.jpg"
keywords: []
---

# യുഎഇ ക്രിക്കറ്റ് ടീമിൽ കോഴിക്കോട് സ്വദേശിയും 

> **Lead Summary:** **അബുദാബി : **യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന്റെ വൺഡേ ഇന്റർനാഷനൽ (ഒഡിഐ) സീരീസ്, ട്വന്റി 20 വേൾഡ് കപ്പ് ക്വാളിഫയർ സീരീസ് എന്നിവയിലേക്ക് കോഴിക്കോട് കല്ലായി സ്വദേശിയും ഗ്ലോബൽ ലിങ്ക് വെസ്റ്റാറിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവുമായ ബാസിൽ ഹമീദ് തിരഞ്ഞെടുക്കപ്പെട്ടു.

## Article Content

**അബുദാബി : **യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന്റെ വൺഡേ ഇന്റർനാഷനൽ (ഒഡിഐ) സീരീസ്, ട്വന്റി 20 വേൾഡ് കപ്പ് ക്വാളിഫയർ സീരീസ് എന്നിവയിലേക്ക് കോഴിക്കോട് കല്ലായി സ്വദേശിയും ഗ്ലോബൽ ലിങ്ക് വെസ്റ്റാറിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവുമായ ബാസിൽ ഹമീദ് തിരഞ്ഞെടുക്കപ്പെട്ടു.

ഓസ്ട്രേലിയയിലെ ട്വന്റി 20 ലോക കപ്പിനു മുന്നോടിയായുള്ള യോഗ്യതാ മത്സരങ്ങൾ ഫെബ്രുവരി 5 മുതൽ 25 വരെ ഒമാനിൽ നടക്കും. കേരള സൂപ്പർമാൻ എന്നറിയപ്പെടുന്ന ബാസിൽ ഹമീദ് കഴിഞ്ഞ ട്വന്റി20 സീരീസിൽ അയർലൻഡ്, നമീബിയ ടീമുകൾക്കെതിരെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. യുഎഇയ്ക്കു വേണ്ടി ഇതുവരെ 8 ട്വന്റി 20യും 7 ഒഡിഐ മത്സരങ്ങളും കളിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/22285/a-native-of-kozhikode-in-the-uae-cricket-team)