അബുദാബി : (gccnews.in) യുഎഇയിൽ ഇന്ന് (തിങ്കൾ) മുതൽ വ്യാഴം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രവചിച്ചു.
അതിനാൽ തന്നെ രാജ്യത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
തെക്ക്, കിഴക്ക് നിന്ന് വടക്ക്, കിഴക്കോട്ട് വീശുകയും ചിലപ്പോൾ വടക്ക്, പടിഞ്ഞാറ് ദിശയിലേയ്ക്ക് മാറുകയും ചെയ്യുന്ന കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അറേബ്യൻ ഗൾഫ് കടലിൽ നേരിയതോ മിതമായതോ ആയ തിരമാലകൾ കാണുമെന്നും ഒമാൻ കടൽ നാളെ (ചൊവ്വ) പ്രക്ഷുബ്ധമാകുകയും ചെയ്യുമെന്ന് എൻസിഎം പ്രസ്താവിച്ചു.
സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും തുടർ അറിയിപ്പുകൾ ഉണ്ടാകുമെന്നും എൻസിഎം അറിയിച്ചു.
#Chance #rain #UAE #today