#dubai | ദുബായിലെ കാഴ്ചകള്‍ ചുറ്റികറങ്ങി ആസ്വദിക്കാന്‍ അവസരം; ആര്‍ടിഎ ടൂറിസ്റ്റ് ബസ് സെപ്റ്റംബര്‍ മുതല്‍

#dubai | ദുബായിലെ കാഴ്ചകള്‍ ചുറ്റികറങ്ങി ആസ്വദിക്കാന്‍ അവസരം; ആര്‍ടിഎ ടൂറിസ്റ്റ് ബസ് സെപ്റ്റംബര്‍ മുതല്‍
Aug 6, 2024 04:37 PM | By Susmitha Surendran

ദുബായ്: ( gcc.truevisionnews.com)  എമിറേറ്റിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നാട് ചുറ്റിക്കാണാന്‍ ഒരുസുവര്‍ണ്ണാവസരം. ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റിയാണ് ഈ അവസരം ഒരുക്കുന്നത്.

ഇതിനായി ആര്‍ടിഎ ദു​ബാ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച്​ സ​ർ​വീസ്​ ന​ട​ത്തു​ന്ന ടൂ​റി​സ്റ്റ്​ ബ​സ് (ഓണ്‍ ആന്‍ഡ് ഓഫ്) സെ​പ്​​റ്റം​ബ​ര്‍ മാസത്തില്‍ റോഡിലിറങ്ങും.

നഗരത്തിൻ്റെ ഐക്കണിക് ലാൻഡ്‌മാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ആസ്വദിക്കാൻ താമസക്കാരെയും സന്ദർശകരെയും ആകർഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ എളുപ്പത്തിലെത്താ​ൻ സാ​ധി​ക്കു​മെ​ന്ന​താ​ണ്​ സ​ർ​വീസി​ന്‍റെ പ്രത്യേകത.

ദുബായ് മാളിൽ നിന്ന് ആരംഭിച്ച് ദുബായ് ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ഗോൾഡ് സൂക്ക്, ദുബായ് മാൾ, ലാ മെർ ബീച്ച്, ജുമൈറ മോസ്‌ക്, സിറ്റി വാക്ക് എന്നിങ്ങനെ ദുബായിലെ എട്ട് പ്രധാന ആകർഷണങ്ങളും പ്രശസ്തമായ ലാൻഡ്‌മാർക്കുകളും യാത്രക്കാർക്ക് സന്ദർശിക്കുകയും ആസ്വദിക്കുകയും ചെയ്യാം.

‘ഓ​ൺ ആ​ൻ​ഡ്​ ഓ​ഫ്​’ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​വീ​സി​ൽ ഇ​ഷ്ട​മു​ള്ള സ്ഥ​ലത്തി​റ​ങ്ങി കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നും അ​ടു​ത്ത ബ​സി​ൽ ക​യ​റി അ​ടു​ത്ത സ്ഥ​ല​ത്തേ​ക്ക്​ പോ​കാ​നും സാ​ധി​ക്കും.

ഓൺ & ഓഫ് ബസ് ദുബായ് മാളിൽ നിന്ന് പുറപ്പെടുന്നത്. രാ​വി​ലെ 10 മണി മു​ത​ൽ രാ​ത്രി 10 മണി വ​രെ സ​ർ​വീ​സു​ണ്ടാ​കും.

മ​ണി​ക്കൂ​റി​ൽ ഓ​രോ ബ​സ്​ വീ​തം ദു​ബായ് മാ​ളി​ൽ​ നി​ന്ന്​ പു​റ​പ്പെ​ടു​മെ​ന്ന് ആ​ർടി​എയുടെ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. 35 ദി​ർ​ഹ​മാ​ണ്​ ഒ​രാ​ൾ​ക്ക്​ നി​ര​ക്ക് ഈടാക്കുക. ആ​കെ ര​ണ്ടു മ​ണി​ക്കൂ​റാ​ണ്​ യാ​ത്ര​യു​ടെ സ​മ​യം.

ദുബായുടെ സംയോജിത പൊതുഗതാഗത ശൃംഖലയുടെ മാതൃകയായ അൽ ഗുബൈബ മെട്രോ, ബസ്, മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ എന്നിവയ്‌ക്ക് പുറമെ എട്ട് ലാൻഡ്‌മാർക്കുകളിലൂടെ ഒമ്പത് സ്റ്റോപ്പുകളിലൂടെ ബസ് കടന്നുപോകുമെന്ന് ആർടിഎയിലെ പൊതുഗതാഗത ഏജൻസി സിഇഒ അഹമ്മദ് ബഹ്രോസിയൻ പറഞ്ഞു.

യുഎഇയുടെ സുരക്ഷ, ലോകോത്തര സേവനങ്ങൾ, എല്ലാ മേഖലകളിലെയും ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാൽ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെയും ബിസിനസുകാരുടെയും നിക്ഷേപകരുടെയും ദുബായിലേക്കുള്ള വരവ് വര്‍ധിച്ചിട്ടുണ്ടെന്ന് അഹമ്മദ് ബഹ്രോസിയൻ കൂട്ടിച്ചേര്‍ത്തു . 

#chance #enjoy #sightseeing #Dubai #RTA #Tourist #Bus #from #September

Next TV

Related Stories
#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

Nov 26, 2024 07:12 AM

#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

ദക്ഷിണ കന്നട സ്വദേശിയായ ലക്ഷ്മണ കഴിഞ്ഞ പത്ത് വർഷമായി റിയാദിലെ വീ ഓൺ ഹോട്ടലിൽ ജോലി...

Read More >>
#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

Nov 25, 2024 10:41 PM

#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

എ​മി​റേ​റ്റി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാണ് പുതുതായി കാത്തിരിപ്പ് കേന്ദ്രങ്ങളുടെ...

Read More >>
#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി  ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

Nov 25, 2024 10:02 PM

#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍...

Read More >>
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
Top Stories