മസ്‌കത്ത്: (gcc.truevisionnews.com) മസ്‌കത്ത് ഗവർണറേറ്റിലെ വാണിജ്യ സ്ഥാപനത്തിൽ വിൽപനയ്ക്കായി എത്തിച്ച ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ ഉപഭോക്തൃ സംരക്ഷണ വിഭാഗം പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം മാർക്കറ്റ് റഗുലേഷൻ ആൻഡ് കൺട്രോൾ സർവീസസ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പരിശോധനയിലാണ് വൻതോതിൽ ഉൽപന്നങ്ങൾ കണ്ടുകെട്ടിയത്.
ക്രീമുകൾ, കാപ്‌സ്യൂളുകൾ, ഔഷധ ചേരുവകൾ ചേർത്ത വിവിധ തരം തേൻ എന്നിവയുൾപ്പെടെ 1,329 ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. റജിസ്റ്റർ ചെയ്യാത്തതും അപകടകരമായേക്കാവുന്നതുമായ ഉൽപന്നങ്ങൾ വിൽക്കുന്നത് ഒഴിവാക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം അധികൃതർ ആവശ്യപ്പെട്ടു.
#Unlicensed #herbal #cosmeticproducts #seized #Muscat