ദോഹ:(gcc.truevisionnews.com)ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷൻ (ക്യൂ.എസ്.എഫ്.എ) സംഘടിപ്പിക്കുന്ന സീലൈൻ ചലഞ്ച് ദീർഘദൂര ഓട്ട മത്സരങ്ങളിൽ 400ഓളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ.
കടൽ തീരത്തും മരുഭൂമിയിലുമായി 2.5 കി.മീ മുതൽ 10 കി.മീ വരെ ദൂരത്തിൽ സെപ്റ്റംബർ 28നാണ് നടക്കുന്നത്. 2024ലെ ഖത്തർ ട്രയൽ പരമ്പരയിലെ (ക്യു.ടി.എസ്) മൂന്നാമത്തെ ഇവന്റാണ് സെപ്റ്റംബർ റേസ്.
അൽ സുബാറ ചലഞ്ച്, ഫുവൈരിത് ചലഞ്ച്, അൽ വക്റ ചലഞ്ച് എന്നിവയാണ് സീരീസിലെ മറ്റ് ചലഞ്ചുകൾ. ലിംഗ, പ്രായ ഭേദമന്യേ എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാമെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും വാർത്തസമ്മേളനത്തിൽ ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ ഇവന്റ്സ് ആൻഡ് ആക്ടിവിറ്റീസ് ഡയറക്ടർ അബ്ദുല്ല അൽ ദോസരി പറഞ്ഞു.
ചലഞ്ചിൽ പങ്കെടുക്കുന്നവർക്ക് ക്യു.എസ്.എഫ്.എ ആപ്പ് വഴി മത്സരത്തിനായി രജിസ്റ്റർ ചെയ്യാമെന്നും അൽ ദോസരി സൂചിപ്പിച്ചു.
ഖത്തർ ഈസ്റ്റ് ടു വെസ്റ്റ് അൾട്രാ 2024 മാരത്തൺ ഡിസംബർ 13ന് നടക്കുമെന്ന് ക്യു.എസ്.എഫ്.എ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
#sealine #challenge #more #than #four #hundred #people #will #participate