#Illegalconstruction | അനധികൃത നിർമാണം: ബഹ്‌റൈൻ സർക്കാർ അനുവദിച്ച വീട് ഒഴിഞ്ഞ് കൊടുക്കാൻ ഉത്തരവിട്ട് കോടതി

#Illegalconstruction | അനധികൃത നിർമാണം: ബഹ്‌റൈൻ സർക്കാർ അനുവദിച്ച വീട് ഒഴിഞ്ഞ് കൊടുക്കാൻ ഉത്തരവിട്ട് കോടതി
Aug 12, 2024 03:00 PM | By VIPIN P V

മനാമ: (gcc.truevisionnews.com) സർക്കാർ നൽകിയ വീട്ടിൽ അനധികൃത നിർമാണ നടത്തിയ വനിതയ്ക്ക് വീട് നഷ്ടമായി.

ബഹ്‌റൈൻ വനിതയോട് അഡ്മിനിസ്ട്രേറ്റീവ് കോടതി, വീട് ഒഴിയണമെന്നും താക്കോൽ ഭവന മന്ത്രാലയത്തിന് തിരിച്ചേൽപ്പിക്കണമെന്നും ഉത്തരവിട്ടു.

വർഷങ്ങളോളം വീട് ഒഴിഞ്ഞുകിടന്നിരുന്നു എന്നും, ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയിൽ നിന്ന് പെർമിറ്റ് വാങ്ങാതെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു എന്നും മന്ത്രാലയത്തിന്‍റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഭവന കരാറിന്‍റെ നിബന്ധനകൾ ലംഘിച്ചതിനാലാണ് വനിതയ്ക്കെതിരെ നടപടിയെടുത്തതെന്ന് കോടതി വ്യക്തമാക്കി.

കെട്ടിടത്തിലോ അതിന്‍റെ അനുബന്ധങ്ങളിലോ ഏതെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് ഭവന ഗുണഭോക്താക്കൾക്ക് വിലക്കുണ്ടെന്നും കോടതി വിധിയിൽ പറയുന്നു.

കരാർ ഒപ്പിട്ട് ആറുമാസത്തിനകം ഗുണഭോക്താവ് യൂണിറ്റ് കൈവശപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ ഭവന യൂണിറ്റ് അനുവദിക്കുന്നത് റദ്ദാക്കാമെന്നും നിയമം അനുശാസിക്കുന്നു.

നിയമപരമായി നിർബന്ധിത സമയപരിധിക്കുള്ളിൽ വീട്ടിൽ താമസിക്കുന്നില്ല എന്നതിന്‍റെയും അനധികൃത നിർമാണ പ്രവർത്തനങ്ങളുടെയും തെളിവുകൾ ഭാവന മന്ത്രാലയം കോടതിയിൽ സമർപ്പിച്ചിരുന്നു.

അനുവദിച്ച യൂണിറ്റിൽ താമസിക്കുന്നതിനുള്ള നിയമപരമായ ആവശ്യകതകൾ പാലിക്കുന്നതിൽ സ്ത്രീ ഭവന ചട്ടങ്ങളുടെ ലംഘനം നടത്തിയതായും,

അതിന്‍റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കാനുള്ള മന്ത്രാലയത്തിന്‍റെ അവകാശം കോടതി ശരിവയ്ക്കുകയായിരുന്നു.

#Illegalconstruction #Courtorders #vacate #house #granted #Bahraingovernment

Next TV

Related Stories
#Nationalhealthpolicy | ദേശീയ ആരോഗ്യ നയം അവതരിച്ച് ഖത്തർ

Sep 13, 2024 10:15 PM

#Nationalhealthpolicy | ദേശീയ ആരോഗ്യ നയം അവതരിച്ച് ഖത്തർ

'എല്ലാവർക്കും ആരോഗ്യം' എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി...

Read More >>
#arrest | ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രെ ല‍ക്ഷ്യ​മി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ സ്വ​ദേ​ശി പി​ടി​യി​ൽ

Sep 13, 2024 10:07 PM

#arrest | ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രെ ല‍ക്ഷ്യ​മി​ട്ട് ക​വ​ർ​ച്ച ന​ട​ത്തി​യ സ്വ​ദേ​ശി പി​ടി​യി​ൽ

ചോ​ദ്യം ചെ​യ്യ​ലി​ലും തെ​ളി​വു​ക​ൾ സ​മ​ർ​പ്പി​ച്ച​തി​ലും പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ‍യും പ്ര​തി​യെ പി​ടി​കൂ​ടി​യ​തി​ലൂ​ടെ ഏ​ഴ്...

Read More >>
#holiday | നബിദിനം: ഇന്ത്യൻ എംബസി ഞായറാഴ്ച അവധി

Sep 13, 2024 10:04 PM

#holiday | നബിദിനം: ഇന്ത്യൻ എംബസി ഞായറാഴ്ച അവധി

കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും...

Read More >>
#Freepublicparking | നബിദിനം: ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

Sep 13, 2024 10:00 PM

#Freepublicparking | നബിദിനം: ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സസ് ഈ അവസരത്തിൽ പൊതുമേഖലാ അവധി പ്രഖ്യാപിച്ച് സർക്കുലറും പുറത്തിറക്കി. ഈ അവധിക്ക് ശേഷം യുഎഇ...

Read More >>
#greenbus | ഗ്രീ​ന്‍ ബ​സ് സ​ര്‍വി​സി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി

Sep 13, 2024 09:06 PM

#greenbus | ഗ്രീ​ന്‍ ബ​സ് സ​ര്‍വി​സി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി

മ​റീ​ന മാ​ള്‍, അ​ല്‍ റീം ​ദ്വീ​പി​ലെ ഷം​സ് ബൂ​ട്ടി​ക് എ​ന്നി​വ​ക​ള്‍ക്കി​ട​യി​ലെ റൂ​ട്ട് 65ലാ​ണ് പു​തി​യ ഗ്രീ​ന്‍ ബ​സു​ക​ള്‍ സ​ര്‍വി​സ്...

Read More >>
 #custody | പൊ​ലീ​സ് ച​മ​ഞ്ഞ് പ​ണം ത​ട്ടി​പ്പ്; ഒ​രാ​ൾ പി​ടി​യി​ൽ

Sep 13, 2024 03:45 PM

#custody | പൊ​ലീ​സ് ച​മ​ഞ്ഞ് പ​ണം ത​ട്ടി​പ്പ്; ഒ​രാ​ൾ പി​ടി​യി​ൽ

പൊ​ലീ​സ് ഉ​​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​റ​ഞ്ഞ് പ്ര​വാ​സി​യി​ൽ​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ...

Read More >>
Top Stories










News Roundup