---
title: "#death | ഹൃദയാഘാതം; മനാമയിൽ കോഴിക്കോട് വളയം സ്വദേശി ചികിത്സക്കിടെ മരിച്ചു "
english_title: "#heart #attack #native  #Kozhikode #Valayam #died #during #treatment #Manama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/236027/heart-attack-native-kozhikode-valayam-died-during-treatment-manama"
published_at: "2024-09-16T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e85c1434e3b_Untitled-3_copy.jpg"
keywords: []
---

# #death | ഹൃദയാഘാതം; മനാമയിൽ കോഴിക്കോട് വളയം സ്വദേശി ചികിത്സക്കിടെ മരിച്ചു 

> **Lead Summary:** **അജ്മാൻ : [**മനാമയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് വളയം സ്വദേശി മരിച്ചു.വളയം കുറ്റിക്കാട്ടിലെ കുഞ്ഞിപ്പറമ്പത്ത് സുരേഷ് ആണ് മരിച്ചത്.

## Article Content

**അജ്മാൻ : [**മനാമയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് വളയം സ്വദേശി മരിച്ചു.വളയം കുറ്റിക്കാട്ടിലെ കുഞ്ഞിപ്പറമ്പത്ത് സുരേഷ് ആണ് മരിച്ചത്.

അജ്മാനിലെ മനാമയിലെ താമസ സ്ഥലത്ത് വെച്ച് വെള്ളിയാഴ്ച്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ഷാർജ ഡെയ്ത്ത് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയ്ക്കിടെ വൈകിട്ടോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

പതിനഞ്ച് വർഷത്തോളമായി ജിസിസി രാജ്യങ്ങളിൽ ടൈലർ ജോലി ചെയ്തുവരികയായിരുന്ന സുരേഷ് പത്ത് വർഷമായി അജ്മാനിലാണ് ജോലി ചെയ്യുന്നത്. മൃതദ്ദേഹം ഇന്ന് രാത്രി നാട്ടിലേക്ക് അയക്കും.

അജ്മാനിൽ മൂന്ന് ദിവസം അവധിയായതിനാൽ ഡെയിത്ത് കെഎംസിസി വൈസ് പ്രസിഡൻ്റ് സലീമിൻ്റെ നേതൃത്വത്തിൽ മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള രേഖകൾ ശരിയാക്കാൻ ഊർജ്ജിതമായി ഇടപെട്ടു.

അജ്മാൻ കെ എംസിസി അജ്മാൻ സ്റ്റേറ്റ് ട്രഷറർ നാദാപുരം ജാതിയേരി സ്വദേശി ഇസ്മയിൽ, എളമടത്തിലിൻ്റെയും കുറ്റ്യാടി മണ്ഡലം പ്രസിഡൻ്റ് നവാസ് പുതിയോട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടിലെത്തിയനാവശ്യമായ മറ്റ് ചിലവുകളും വഹിക്കുകയായിരുന്നു.

പരേതനായ കുഞ്ഞിപ്പറമ്പത്ത് കണ്ണൻ്റെയും , ജാനുവിൻ്റെയും മകനാണ്.

ഭാര്യ :ഷിജിന

മക്കൾ: അഭിനവ്, അദീപ്

സഹോദരി: ഉഷ (കക്കട്ടിൽ).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/236027/heart-attack-native-kozhikode-valayam-died-during-treatment-manama)