#Mugzailseabridge | അതിവേഗ യാത്ര; സലാലയില്‍ മുഗ്‌സൈല്‍ കടല്‍പ്പാലം വരുന്നു

#Mugzailseabridge | അതിവേഗ യാത്ര; സലാലയില്‍ മുഗ്‌സൈല്‍ കടല്‍പ്പാലം വരുന്നു
Sep 20, 2024 10:06 AM | By Jain Rosviya

സലാല: (gcc.truevisionnews.com)സലാല നഗരത്തെയും ദോഫാര്‍ ഗവര്‍ണറേറ്റിലെ പടിഞ്ഞാറന്‍ വിലായത്തുകളെയും ബന്ധിപ്പിക്കുന്ന പുതിയ കടല്‍ പാലം നിര്‍മിക്കാന്‍ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം.

പദ്ധതിക്കായി വകുപ്പ് മന്ത്രി എന്‍ജി. സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലിയും എ ഇസഡ് എന്‍ജിനിയേഴ്‌സ് പ്രതിനിധി സയിദ് അസ്ഹറും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്.

ദല്‍ഖൂത്ത്, റഖ്‌യൂത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്ക് സലാലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരം എളുപ്പമാക്കുന്നതാകും പുതിയ മുഗ്‌സൈല്‍ പാലം പദ്ധതി.

അയല്‍ രാഷ്ട്രമായ യമനുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലേക്കും അതിവേഗ യാത്ര സാധ്യമാകും. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ പ്രധാന രാജ്യാന്തര പാതയായും ഇത് പ്രവര്‍ത്തിക്കും.

ഒൻപത് ദശലക്ഷം റിയാലാണ് പദ്ധതിക്കായി ചെലവ് വരുന്നത്. 630 നീളമുള്ള കോണ്‍ഗ്രീറ്റ് പാലമാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുക.

ഇരു വശങ്ങളിലുമായി പാലത്തിന് ഉറപ്പുനല്‍കുന്ന 13 മീറ്റര്‍ ഉയരമുള്ള 20 തൂണുകളും ആറ് അലങ്കാര കമാനങ്ങളും നിര്‍മിക്കും.

45.9 മീറ്റര്‍ നീളമുള്ള രണ്ട് കമാനങ്ങളും 35.9 മീറ്റര്‍ നീളമുള്ള മറ്റ് നാല് കമാനങ്ങളും പാലത്തിന് ദൃശ്യചാരുതയേകും. പാലത്തിന്റെ ഇരു വശങ്ങളിലും പാര്‍ക്കിങ് സൗകര്യമുണ്ടാകും.

രണ്ട് മുതല്‍ ഏഴ് മീറ്റര്‍ വരെ വീതിയില്‍ ഒരു സ്ട്രീം ലൈന്‍ നടപ്പാതയും ലൈറ്റിങ്ങും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

സമീപത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം സുഗമമാക്കുന്നതിന് ഗ്രൗണ്ട് ക്രോസിങ്ങും നിര്‍മിക്കും.

#Mugzail #sea #bridge #coming #Salalah #Fast #travel

Next TV

Related Stories
#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

Oct 10, 2024 01:01 PM

#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ജ​ന സേ​വ​ന വി​ഭാ​ഗം...

Read More >>
#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

Oct 10, 2024 12:55 PM

#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

മി​ക​ച്ച തൊ​ഴി​ൽ വി​പ​ണി​യും തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ...

Read More >>
#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

Oct 10, 2024 10:25 AM

#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

ബു​ധ​നാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ എ​ഫ് -18 വി​മാ​ന​മാ​ണ്...

Read More >>
#BigTicketressult |  ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

Oct 10, 2024 09:57 AM

#BigTicketressult | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

മൂന്ന് വര്‍ഷം മുൻപാണ് പ്രസാദ് കൃഷ്ണപിള്ള യുഎഇയിലെത്തിയത്. അന്നുമുതൽ ആറ് സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ്...

Read More >>
#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

Oct 10, 2024 07:52 AM

#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യ​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി തീ...

Read More >>
#DEATH | അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനി അന്തരിച്ചു

Oct 9, 2024 09:06 PM

#DEATH | അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനി അന്തരിച്ചു

അബ്ബാസിയ സെന്റ് ഡാനിയേല്‍ കംബോണി ഇടവകയിലെ സിറോ-മലബാര്‍ വിശ്വാസ പരിശീലന വിഭാഗം ഹെഡ്മാസ്റ്റര്‍ ജോബി തോമസ് മറ്റത്തിലിന്റെ സഹോദരിയാണ് ജോളി...

Read More >>
Top Stories

News Roundup