#Iranshipwreck | ഇറാന്‍ കപ്പലപകടം: മലയാളി യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു; ഇന്ന് കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അയയ്ക്കും

#Iranshipwreck | ഇറാന്‍ കപ്പലപകടം: മലയാളി യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു; ഇന്ന് കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അയയ്ക്കും
Oct 4, 2024 03:20 PM | By VIPIN P V

കുവൈത്ത്‌സിറ്റി : (gcc.truevisionnews.com) കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ ചരക്ക്കപ്പല്‍ അപകടത്തില്‍ മരിച്ച തൃശൂര്‍ മണലൂര്‍ സ്വദേശി വിളക്കേത്ത് ഹരിദാസന്റെ മകന്‍ ഹനീഷിന്റെ (26) മൃതദേഹം ഇന്ന് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അയയ്ക്കും.

വ്യാഴാഴ്ച നോര്‍ക്ക മുഖേന മൃതദേഹം അയയ്ക്കുമെന്ന് ഹനീഷിന്റെ പിതാവ് ഹരിദാസിനെ അറിയിച്ചിരുന്നു.

എന്നാല്‍, പേപ്പര്‍ വര്‍ക്കുകളിലെ പിശക് മൂലം അവസാനം മാറ്റേണ്ടി വന്നു. പിന്നാലെ, മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് അയക്കുമെന്നും നോർക്ക അധികൃതര്‍ അറിയിച്ചു.

അമ്മ: നിമ്മി. സഹോദരൻ: ആഷിക്. കപ്പൽ ജോലിക്കുള്ള കോഴ്സ് പഠിച്ച് ഒന്നര വർഷത്തിനു ശേഷം കഴിഞ്ഞ ജനുവരി 21 നാണ് ഹനീഷ് അൽ ബക്തർ കപ്പലിൽ ജോലിക്കായി ചേർന്നത്.

ഓഗസ്റ്റ് 30 നാണ് കുവൈത്ത് തുറമുഖത്തിനടുത്ത് അൽ ബക്തർ –1 എന്ന ഇറാനിയൻ വാണിജ്യക്കപ്പൽ അപകടത്തിൽപ്പെട്ടത്.

ഡെക്ക് ഓപ്പറേറ്റർമാരായ ഹനീഷ് (26), കണ്ണൂർ ആലക്കോട് വെള്ളാട് കൗമാക്കുടി കോട്ടയിൽ കുമാരന്റെ മകൻ സുരേഷ് (26) എന്നിവരെയും ഒരു കൊൽക്കത്ത സ്വദേശിയെയും 3 ഇറാനിയൻകാരുമാണ് കപ്പലിൽ ഉണ്ടായിരുന്നത്.

കുവൈത്ത് നാവിക സേന നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ നാല് മൃതദേഹങ്ങള്‍ സബ്ഹാന്‍ മോര്‍ച്ചറിയിലാണ്. കുവൈത്തില്‍ ഇവരുടെ രേഖകള്‍ ഒന്നും ഇല്ലാത്തത് സാങ്കേതിക തടസം നേരിട്ടിരുന്നു.

തുടര്‍ന്ന്, കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ ടെസ്റ്റ് നല്‍കാന്‍ എംബസി ആവശ്യപ്പെട്ടു. ഇതനുസരിച്ച്,നോര്‍ക്ക മുഖേന ഹനീഷിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തി കുവൈത്ത് എംബസിയിലേക്ക് കഴിഞ്ഞ 13ന് അയച്ചിരുന്നു.

തുടര്‍ന്ന്, ഹനീഷിന്റെ മൃതദേഹം തിരച്ചറിഞ്ഞു. കൊല്‍ക്കത്ത സ്വദേശിയുടെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ അത് നാട്ടിലേക്ക് അയച്ചു. കണ്ണൂര്‍ സ്വദേശിയായ സുരേഷിനെക്കുറിച്ച് ഇതുവരെയും സ്ഥിരീകരണമില്ല.

#Iranshipwreck #Body #Malayali #youth #identified #sent #home #today #Kuwait

Next TV

Related Stories
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

Jul 14, 2025 05:31 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

ജിദ്ദ-ജിസാൻ ഹൈവേയിലെ അൽലൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിെൻറ മൃതദേഹം നാട്ടിലെത്തിച്ച്...

Read More >>
ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

Jul 14, 2025 11:28 AM

ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി...

Read More >>
ഒമാനിൽ ഇലക്ട്രിക് ഗെയിം കളിച്ചുകൊണ്ടിരിക്കെ കുട്ടിക്ക് പരിക്ക്

Jul 13, 2025 08:56 PM

ഒമാനിൽ ഇലക്ട്രിക് ഗെയിം കളിച്ചുകൊണ്ടിരിക്കെ കുട്ടിക്ക് പരിക്ക്

ഒമാനിൽ ഇലക്ട്രിക് ഗെയിം കളിച്ചുകൊണ്ടിരിക്കെ കുട്ടിക്ക്...

Read More >>
ലൈസൻസില്ലാത്ത താമസകേന്ദ്രങ്ങളിൽ തീർത്ഥാടകരെ പാർപ്പിച്ചു; രണ്ട് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ

Jul 13, 2025 02:42 PM

ലൈസൻസില്ലാത്ത താമസകേന്ദ്രങ്ങളിൽ തീർത്ഥാടകരെ പാർപ്പിച്ചു; രണ്ട് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ

ലൈസൻസില്ലാത്ത താമസകേന്ദ്രങ്ങളിൽ തീർത്ഥാടകരെ പാർപ്പിച്ച രണ്ട് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ...

Read More >>
കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ മരിച്ചു

Jul 13, 2025 01:02 PM

കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ മരിച്ചു

കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ...

Read More >>
അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Jul 13, 2025 11:55 AM

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക്...

Read More >>
Top Stories

News Roundup

//Truevisionall