ദുബായ് : അൽ ഐൻ ഉൾപ്പെടെ യു എ ഇയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ പെയ്തു. ദുബായിൽ വൈകിട്ടോടെ വീശിയ പൊടിക്കാറ്റിനു പിന്നാലെ അൽ ലുസൈലിയിലും ലഹ് ബാബിലും സമീപ മേഖലകളിലും മഴ പെയ്തു.
കനത്ത മഴയിൽ അൽഐനിലെ റോഡുകളിലും പാർക്കിങ്ങുകളിലും വെള്ളക്കെട്ടുമുണ്ടായി. ഷാർജ അൽ ഫയ, നസ് വ, അൽ ബദായർ എന്നിവിടങ്ങളിലും മഴ ശക്തമായിരുന്നു. ദുബായിൽ ഉച്ചയ്ക്കു ശേഷം അന്തരീക്ഷം മൂടിക്കെട്ടി.
ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് പ്രധാന റോഡുകളിലടക്കം ദൂരക്കാഴ്ച കുറഞ്ഞത് ഗതാഗതത്തെ ബാധിച്ചു. ഒമാനിലെ ഹജർ മലനിരകളിലും സമീപത്തും മഴപെയ്തു.
Dust storm obscures view; Heavy rain in various parts of the UAE