ദുബായ്: (gcc.truevisionnews.com) അടുത്ത വര്‍ഷം മുതല്‍ ദുബായിലെ സാലിക്ക്, പാര്‍ക്കിങ് നിരക്കുകളില്‍ മാറ്റം വരുമെന്ന് വ്യക്തമാക്കി ആര്‍ടിഎ.
തിരക്കുള്ള സമയങ്ങളില്‍ ടോള്‍ നിരക്ക് കൂടും. ട്രാഫിക് കുറുക്കൊഴിവാക്കി യാത്ര സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.
അടുത്ത വര്‍ഷം ജനുവരി മുതല്‍ റോഡിലെ തിരക്കുള്ള സമയങ്ങള്‍ക്ക് അനുസൃതമായി ടോള്‍ നിരക്കില്‍ മാറ്റം വരുത്താനാണ് തീരുമാനം.
ഇത് അനുസരിച്ച് തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ആറ് മുതല്‍ പത്ത് വരെയും വൈകിട്ട് നാല് മുതല്‍ രാത്രി എട്ട് വരെയും ആറ് ദിര്‍ഹമായിരിക്കും ടോള്‍ നിരക്ക്.
ഈ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെയും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ഒരുമണി വരെയും നാല് ദിര്‍ഹം നല്‍കിയാല്‍ മതി.
അതേസമയം രാത്രി ഒരു മണി മുതല്‍ പുലര്‍ച്ചെ ആറ് വരെ ടോള്‍ നിരക്ക് ഈടാക്കില്ല.
ഞായറാഴ്ചകളില്‍ 4 ദിര്‍ഹമായിരിക്കും ഈടാക്കുകയെന്നും ആര്‍ ടി എ അറിയിച്ചു. മാര്‍ച്ച് അവസാനം മുതല്‍ പാര്‍ക്കിങ് നിരക്കുകളിലും മാറ്റം വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രീമിയം പാര്‍ക്കിങ് നിരക്ക് മണിക്കൂറിന് ആറ് ദിര്‍ഹമായിരിക്കും.
രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളില്‍ പൊതുപാര്‍ക്കിങ് ഇടങ്ങളില്‍ നാല് ദിര്‍ഹം നല്‍കണം. എന്നാല്‍ മറ്റ് സമയങ്ങളില്‍ നിലവിലെ നിരക്ക് നല്‍കിയാല്‍ മതി.
ഞായറാഴ്ചകളില്‍ പാര്‍ക്കിങ് ഫീസ് സൗജന്യമായി തുടരും.
ഇവന്റ് സോണുകളിലെ പാര്‍ക്കിങ് നിരക്ക് മണിക്കൂറില്‍ 25 ദിര്‍ഹമായും കൂട്ടിയിട്ടുണ്ട്. ഫെബ്രുവരി മുതല്‍ ഇത് നടപ്പാക്കി തുടങ്ങും.
വേള്‍ഡ് ട്രേഡ് സെന്റര്‍ പരിസരത്തായിരിക്കും ഇത് ആദ്യ പ്രാബല്യത്തില്‍ വരികയെന്നും അധികൃതര്‍ അറിയിച്ചു.
#Toll #rate #changes #UAE #Fares #increase #during #peak #hours