ദോഹ:(gcc.truevisionnews.com) ഖത്തറിലെ പ്രമുഖ കഫ്റ്റീരിയ ശൃംഖലയായ ടീ ടൈം ഗ്രൂപ്പ് മാനേജറും പെരിന്തൽമണ്ണ ഏലംകുളം സ്വദേശിയുമായ മുഹമ്മദ് ഷിബിലി പാലേങ്ങൽ (42) ദോഹയിൽ മരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. വ്യാഴാഴ്ച രാവിലെ വീട്ടിൽ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ഫസീല. മക്കൾ: ഹന, ഇസാൻ, അമൽ.
ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളുമായി ടീ ടൈമിനെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഷിബിലി എല്ലാ വിഭാഗമാളുകളുമായും ഊഷ്മളമായ ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ടീ ടൈം ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുൽ കരീമിന്റെ സഹോദരി പുത്രനാണ്.
ഷിബിലിയുടെ നിര്യാണത്തിൽ ജീവനക്കാരും മാനേജ്‌മെന്റും അനുശോചനം അറിയിച്ചു. കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന സമിതി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും. ടീ ടൈം ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുൽ കരീമിന്റെ സഹോദരി പുത്രനാണ്.
#heartattack #TeaTimeGroup #manager #Shibili #passedaway #Qatar