---
title: "#QatarMinistry |  ഖത്തർ ദേശീയ ദിനാഘോഷം; വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറത്തുവിട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം"
english_title: "#Qatar #National #Day #Celebration #Ministry #Interior #Qatar #released #conditions #decorating #vehicles"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/255800/qatar-national-day-celebration-ministry-interior-qatar-released-conditions-decorating-vehicles"
published_at: "2024-12-12T21:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675b0cd9b0d41_QATAR.jpg"
keywords: []
---

# #QatarMinistry |  ഖത്തർ ദേശീയ ദിനാഘോഷം; വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറത്തുവിട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം

> **Lead Summary:** **ദോഹ: **ഗൾഫ് രാജ്യങ്ങളിൽ ദേശീയ ദിനാഘോഷങ്ങളിലെ ഒരു പ്രധാന ആഘോഷ രീതിയാണ് വാഹനങ്ങളുടെ അലങ്കാരം.

## Article Content

**ദോഹ: **ഗൾഫ് രാജ്യങ്ങളിൽ ദേശീയ ദിനാഘോഷങ്ങളിലെ ഒരു പ്രധാന ആഘോഷ രീതിയാണ് വാഹനങ്ങളുടെ അലങ്കാരം.

സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേരാണ് വാഹനങ്ങൾ ആഘോഷങ്ങൾക്കായി അലങ്കരിക്കുന്നത്.

എന്നാൽ, അതിനുള്ള വ്യവസ്ഥകൾ പുറത്ത് വിട്ടിരിക്കുകയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം

ഡിസംബർ 12 മുതൽ 21 വരെ വാഹനങ്ങൾ അലങ്കരിക്കാം. 21 ന് ശേഷം അലങ്കാരങ്ങൾ നീക്കം ചെയ്യണം.

വാഹനങ്ങളുടെ ഗ്ലാസ്സുകളിൽ സ്റ്റിക്കറുകൾ പാടില്ല. വാഹനത്തിന്‍റെ നിറം മാറ്റുന്ന രീതിയിൽ സ്റ്റിക്കറുകൾ ഒട്ടിക്കാനും അനുവാദമില്ല. വാഹനത്തിൽ നടത്തുന്ന അലങ്കാരങ്ങൾ മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾ മറയ്ക്കാൻ പാടില്ല.

വാഹനത്തിന് മുകളിൽ കയറി യാത്ര ചെയ്യുന്നതും വാതിലുകൾ തുറന്നിട്ട് യാത്ര ചെയ്യുന്നതും അനുവദനീയമല്ല തുടങ്ങിയവയാണ് വ്യവസ്ഥകൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/255800/qatar-national-day-celebration-ministry-interior-qatar-released-conditions-decorating-vehicles)