#souqalfreej | കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ; സൂഖ് അൽ ഫ്രീജ് വ്യാപാരമേളയ്ക്ക് തുടക്കം

#souqalfreej | കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ; സൂഖ് അൽ ഫ്രീജ് വ്യാപാരമേളയ്ക്ക് തുടക്കം
Dec 14, 2024 04:52 PM | By Athira V

ദുബായ് : അൽ വർഖ പാർക്ക് 3ൽ സൂഖ് അൽ ഫ്രീജ് വ്യാപാര മേളയുടെ മൂന്നാം പതിപ്പിന് തുടക്കം.

ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഒരുമിച്ചു കൊണ്ടു വരുന്ന സൂഖ് അൽ ഫ്രീജിൽ സ്വദേശി ഉൽപന്നങ്ങൾ നേരിട്ട് വാങ്ങാം.

സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിക്ഷേപങ്ങൾ തേടുന്നവർക്കും വ്യാപാര മേളയിൽ അവസരമുണ്ട്. ദുബായ് മുനിസിപ്പാലിറ്റിയാണ് മേള ഒരുക്കുന്നത്.

വിപണിയുടെ മത്സര ക്ഷമത ഉറപ്പു വരുന്നതിന്റെ ഭാഗമായി കുറഞ്ഞ നിരക്കിലാണ് ഉൽപന്നങ്ങൾ മേളയിൽ എത്തിക്കുന്നത്. മേളയുടെ ആദ്യ ഘട്ടം 29ന് സമാപിക്കും. തുടർന്ന് ബർഷ 3 പോണ്ട് പാർക്കിൽ ജനുവരി 3 മുതൽ 19 വരെ സൂഖ് അൽ ഫ്രീജിന്റെ രണ്ടാം ഘട്ടം നടക്കും.

കച്ചവടത്തിനൊപ്പം ഭക്ഷ്യമേള, വിനോദ പരിപാടികൾ, കലാപരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

വീടുകൾ കേന്ദ്രീകരിച്ചു തുടങ്ങിയ സ്ഥാപനങ്ങളുടെ 30 സ്റ്റാളുകൾ ഇത്തവണയുണ്ട്. ഫൂഡ് ആൻഡ് ബവ്റിജസിൽ 10 സ്ഥാപനങ്ങളും പങ്കെടുക്കുന്നു. വൈകുന്നേരം 4.30 മുതൽ 10 വരെയാണ് പ്രവർത്തന സമയം.

#Products #at #low #cost #SouqAlFreej #trade #fair #begins

Next TV

Related Stories
യുഎഇയിൽ താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

Jul 13, 2025 11:51 AM

യുഎഇയിൽ താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം....

Read More >>
അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

Jul 11, 2025 11:32 PM

അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

അബുദാബിയില്‍ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം...

Read More >>
കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

Jul 11, 2025 03:16 PM

കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

ഉഷ്ണതരംഗം, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി...

Read More >>
ഇതെന്തൊരു പ്രതിഭാസം; ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ പറയുന്നതിങ്ങനെ

Jul 10, 2025 08:42 AM

ഇതെന്തൊരു പ്രതിഭാസം; ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ പറയുന്നതിങ്ങനെ

ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ...

Read More >>
Top Stories

News Roundup

//Truevisionall