#accident | ഖത്തറിൽ അപകടത്തിൽ പരിക്കേറ്റ മലയാളി വിദ്യാർഥി മരിച്ചു

#accident | ഖത്തറിൽ അപകടത്തിൽ പരിക്കേറ്റ മലയാളി വിദ്യാർഥി മരിച്ചു
Dec 27, 2024 08:05 PM | By VIPIN P V

ദോഹ: (gcc.truevisionnews.com) ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു.

നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസുകാരൻ മുഹമ്മദ് ഹനീന്‍ (17) ആണ് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

തൃശൂർ പുന്നയൂർക്കുളം സ്വദേശി വീട്ടിലെ വളപ്പിൽ ഷാജഹാൻ-ഷംന ദമ്പതികളുടെ മകനാണ്.

ദേശീയ ദിനത്തിന്റെ ഭാഗമായ പൊതുഅവധി ദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവെ വുഖൈറിൽ വെച്ചാണ് അപകടം നടന്നത്.

ടയർപൊട്ടി നിയന്ത്രണം വിട്ടായിരുന്നു അപകടം. ഹനീന് തലക്ക് ഗുരുതരമായി പരിക്കേറ്റു. സഹയാത്രികരായ രണ്ട് സുഹൃത്തുക്കൾ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

ആയിഷയാണ് ഹനീന്റെ സഹോദരി. പിതാവ് ഷാജഹാൻ മുൻ ഖത്തർ എനർജി ജീവനക്കാരനും നോബിൾ ഇന്റർനാഷനൽ സ്കൂൾ സ്ഥാപക അംഗവുമാണ്.

പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്ങിനു കീഴിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

#Malayali #student #who #injured #accident #Qatar #died

Next TV

Related Stories
മുൻ കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

Apr 1, 2025 10:32 PM

മുൻ കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു

അടുത്തിടെയാണ് സ്ഥിരതാമസത്തിനായി നാട്ടിലേക്ക്...

Read More >>
ഈദ് അവധി ആഘോഷിച്ച് ബഹ്‌റൈനിൽനിന്ന് തിരിച്ചുവരുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

Apr 1, 2025 09:47 PM

ഈദ് അവധി ആഘോഷിച്ച് ബഹ്‌റൈനിൽനിന്ന് തിരിച്ചുവരുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

അൽ യൂസിഫ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക്...

Read More >>
അൽ ഐനിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിനി മരിച്ചു

Apr 1, 2025 07:24 PM

അൽ ഐനിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിനി മരിച്ചു

വാഹനത്തിൽ ഉണ്ടായിരുന്ന ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്....

Read More >>
സൗദി-ഒമാൻ അതിർത്തിയിലെ വാഹനാപകടം; മരിച്ച കുട്ടികളടക്കമുള്ള മൂന്ന് മലയാളികളുടെ സംസ്കാരം നാളെ നടക്കും

Apr 1, 2025 05:26 PM

സൗദി-ഒമാൻ അതിർത്തിയിലെ വാഹനാപകടം; മരിച്ച കുട്ടികളടക്കമുള്ള മൂന്ന് മലയാളികളുടെ സംസ്കാരം നാളെ നടക്കും

മിസ്​അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം മസ്​ക്കറ്റിൽനിന്ന്​ പുറപ്പെട്ട കുടുംബങ്ങൾ...

Read More >>
ഇക്കുറിയും യാത്രാ ദുരിതം; പെരുന്നാള്‍, വിഷു കാലത്ത് ഒമാനിലെ പ്രവാസികൾക്ക് കേരളത്തിലെ രണ്ട് സെക്ടറുകളിലേക്ക് സര്‍വീസുകളില്ല

Apr 1, 2025 03:54 PM

ഇക്കുറിയും യാത്രാ ദുരിതം; പെരുന്നാള്‍, വിഷു കാലത്ത് ഒമാനിലെ പ്രവാസികൾക്ക് കേരളത്തിലെ രണ്ട് സെക്ടറുകളിലേക്ക് സര്‍വീസുകളില്ല

രണ്ട് റൂട്ടുകളിലും പ്രതിദിന വിമാന സര്‍വീസുകളിലേക്ക് ഉയര്‍ത്തണെന്നും ദോഫാര്‍, അല്‍ വുസ്ത മേഖലയിലെ പ്രവാസി മലയാളികള്‍ ആവശ്യപ്പെടുന്നു....

Read More >>
Top Stories

News Roundup