കുവൈത്ത് സിറ്റി: (gcc.truevisionnews.com) റാന്നി കൈപ്പുഴ ചുഴുകുന്നിൽ വീട്ടിൽ ജിൻസ് ജോസഫ് (52) കുവൈത്തിൽ അന്തരിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഹൃദയാഘാതം മൂലമായിരുന്നു മരണം. അബ്ബാസിയയിലെ ഫ്ലാറ്റിൽ കുഴഞ്ഞുവീണ് കിടക്കുകയായിരുന്നു.
സ്കൂൾ വിട്ട് മകൻ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ ജിൻസിന്‍റെ ഭാര്യയെ വിളിച്ചുവരുത്തി വാതിൽ പൊളിച്ചു.
അപ്പോഴാണ് ജിൻസിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ഉടൻ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സബാഹ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
റാന്നി പ്രവാസി അസോസിയേഷൻ സജീവ അംഗമായിരുന്നു ജിൻസ്. മുൻപ് ഇസ ഹുസൈൻ അൽ യൂസഫി കമ്പനിയിൽ ജോലി ചെയ്തിരുന്നു.
ഭാര്യ: ബിനോ ജിൻസ് (നഴ്സ് - സോഷ്യൽ അഫയേഴ്സ്). മക്കൾ: ആൻഡ്രൂ ജോസഫ് ജിൻസ് (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ), അൽമ അച്ചു ജിൻസ്, അൽസ മെറിൻ ജിൻസ് (ഇരുവരും നാട്ടിലാണ്).
.
#Expatriate #Malayali #collapsed #died #flat #Kuwait